പുനലൂർ: റേഷൻ സാധനങ്ങളുമായി വന്ന ലോറി മറിഞ്ഞു. പുനലൂർ-മടത്തറ മലയോര ഹൈവേയിൽ അടുക്കളമൂല വളവിലായിരുന്നു അപകടം.പുനലൂർ വെയർ ഹൗസിൽ നിന്ന്അഞ്ചൽ, ചടയമംഗലം ഭാഗത്തേക്കുള്ള റേഷൻ സാധനങ്ങൾ കയറ്റിപ്പോയ വാഹനമാണ് അപകടത്തിലായത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്മാറ്റി

വളവ് തിരിയുമ്പോൾ നിയന്ത്രണം വിട്ട ലോറി പാതയിൽ തന്നെ മറിയുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന അരി, ഗോതമ്പ് തുടങ്ങിയ സാധനങ്ങൾ അധികവും ചാക്ക് പൊട്ടി പാതയിൽ വീണ് നശിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.

പുനലൂർ, പൊലീസ്, ഫയർഫോഴ്‌സ് എന്നിവരെത്തി ക്രെയിനിന്റെ സഹായത്താൽ അപകടത്തിലായ വാഹനം ഉയർത്തി. സപ്ലൈ ഓഫിസ് അധികൃതർ എത്തി ശേഷിക്കുന്ന സാധനങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി..