കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ റേഷൻ കടകളുടെ പ്രവൃത്തിസമയം മാറ്റി. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷൻ കടകളുടെ പ്രവൃത്തിസമയമാണ് മാറ്റിയത്. രാവിലെ ഒൻപത് മുതൽ വൈകീട്ട് മൂന്നുവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.