തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ മാറ്റം. വ്യാഴാഴ്ച മുതൽ റേഷൻ കടകൾ കൂടുതൽ സമയം പ്രവർത്തിക്കും. രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് മൂന്നര മുതൽ വൈകീട്ട് ആറരവരെയുമായിരിക്കും പ്രവർത്തിക്കുക.

നിലവിൽ രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പ്രവർത്തനസമയം.