തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കടകൾ ഇന്നും നാളെയും തുറക്കും. 21, 22, 23 തീയതികളിൽ റേഷൻ കടകൾ തുറക്കില്ല. ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞും തുടരുമെന്ന് സപ്ലൈകോ എം ഡി അറിയിച്ചു.

ഓണക്കിറ്റ് വിതരണം മന്ദഗതിയിലാണ്. ഇനിയും 37 ലക്ഷത്തോളം കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കാനുള്ളത്. ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുന്നതിന് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

അതേസമയം ബിവറേജസ്, കൺസ്യൂമർഫെഡ് മദ്യവിൽപന ശാലകൾ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല. ബാറുകൾ കഴിഞ്ഞ വർഷം തിരുവോണ ദിനത്തിൽ തുറക്കാൻ അനുവദിച്ചിരുന്നു. ഇത്തവണ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.