തിരുവനന്തപുരം: സമയക്രമം മാറ്റിയതായി റേഷൻ കടയുടമകളുടെ സംഘടന. റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5 മണി വരെയുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു. പുതിയ സമയക്രമം നാളെ മുതൽ നിലവിൽ വരും.

കാർഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥന മാനിച്ചാണ് സമയമാറ്റമെന്നും സംഘടന അധികൃതർ അറിയിച്ചു.