ഓവൽ: ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിനിടെ ടീം ഇന്ത്യയെ ആശങ്കയിലാക്കി പരിശീലകൻ രവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനയിൽ കോവിഡ്. ശാസ്ത്രിയുടെ കോവിഡ് ലാറ്ററെൽ ഫ്‌ളോ ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്ന് ബൗളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ, ഫിസിയോ നിതിൻ പട്ടേൽ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.

ഐസൊലേഷനിലുള്ളവർ ടീം ഹോട്ടലിൽ തുടരുമെന്നും ഇവർക്ക് വിശദമായ ആർടിപിസിആർ നടത്തുമെന്നും ബിസിസിഐ അറിയിച്ചു. അതേസമയം നാലാം ദിനത്തെ മത്സരത്തിനായി ഇന്ത്യൻ ടീമിലെ മറ്റംഗങ്ങൾക്ക് ഓവലിൽ പ്രവേശിക്കാൻ അനുമതിയുണ്ട്.