കോയമ്പത്തൂർ: കോൺഗ്രസ് നേതാവും എംപിയുമായ രമ്യ ഹരിദാസിന് വീണ് പരിക്കേറ്റു. കാൽവഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം. കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എംപിയെ ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കും. കൊല്ലം ഡി.സി.സി പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയാണ് വിവരം പങ്കുവെച്ചത്.

ബിന്ദു കൃഷ്ണയുടെ പോസ്റ്റ് ഇങ്ങനെ..

ആലത്തൂരിന്റെ പെങ്ങളൂട്ടി, കേരളക്കരയുടെ അനിയത്തിക്കുട്ടി, നമ്മുടെ സ്വന്തം രമ്യ ഹരിദാസ് എംപി ഇന്നലെ കാൽവഴുതി വീഴുകയും എല്ലിന് പൊട്ടൽ ഉണ്ടാവുകയും ചെയ്ത വിവരം വേദനയോടെയാണ് കേട്ടത്. കോയമ്പത്തൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എംപിയെ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും എന്ന് അറിഞ്ഞു.

വളരെ വേഗം സുഖംപ്രാപിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് തിരികെയെത്താൻ പ്രാർത്ഥിക്കുന്നു...

കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി...

ആലത്തൂരിന്റെ പെങ്ങളൂട്ടി, കേരളക്കരയുടെ അനിയത്തിക്കുട്ടി, നമ്മുടെ സ്വന്തം രമ്യ ഹരിദാസ് എംപി ഇന്നലെ കാൽവഴുതി വീഴുകയും...

Posted by Bindhu Krishna on Friday, November 6, 2020