വർക്കല: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗം എ. ദാവൂദിന്റെ വർക്കലയിലെ റിസോർട്ട് ഒരു സംഘം ആളുകൾ തല്ലിത്തകർത്തു. ചിലക്കൂർ കടപ്പുറത്തുള്ള റിസോർട്ടിൽ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായയത്. പെട്രോൾ ബോംബെറിഞ്ഞും വാതിലുകൾ ചവുട്ടിപ്പൊളിച്ചും അകത്തുകടന്ന സംഘം ജനൽ ഗ്ലാസുകളും അടിച്ചുപൊട്ടിച്ചു.

റിസോർട്ടിന്റ മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റ ചില്ലുകളും തല്ലിത്തകർത്തിട്ടുണ്ട്. ഈ സമയം മുറിയിൽ കയറി ഇരുന്നെന്നും പൊലീസിനെ വിളിക്കുന്നത് കണ്ടതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടെന്നുമാണ് ദാവൂദിന്റെ മൊഴി. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.