തിരുവനന്തപുരം: കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. കോവിഡിന്റെ ആരംഭ ഘട്ടം മുതലെ സംസ്ഥാനം മറ്റുള്ളവർക്ക് മാതൃകയാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ചെയ്ത് വരുന്നതെന്ന് നടി പറയുന്നു. കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിച്ച തന്റെ അഭിപ്രായം ട്വിറ്ററിൽ രേഖപ്പെടുത്തിയത്.

'കേരളമാണ് ലക്ഷ്യം. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാപെയിനിൽ കാര്യമില്ല. കഴിഞ്ഞ വർഷം എല്ലാവർക്കും ഭക്ഷ്യ കിറ്റ് നൽകി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ പഴയ നിലയിലേക്ക് അവർ തിരിച്ചെത്തി . മതപരമായ ആഘോഷങ്ങളെല്ലാം നിർത്തലാക്കി. പ്രതിപക്ഷവുമായി ചർച്ച ചെയ്തുകൊണ്ടാണ് ഇതെല്ലം നടപ്പിലാക്കിയത്.'-റിച്ച ഛദ്ദ വ്യക്തമാക്കി.