ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയും സെബി പിഴയിട്ടത് റിലയൻസ് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരികളിൽ കൃത്രിമം കാട്ടിയതിന്. 2007ൽ ഓഹരികൾ പെരുപ്പിച്ചു കാട്ടി ലാഭമുണ്ടാക്കി എന്നതായിരുന്നു കേസ്. 2007 മാർച്ചിൽ റിലയൻസ് പെട്രോളിയത്തിന്റെ 4.1 ശതമാനം ഓഹരി വിൽക്കാനാണ് റിലയൻസ് ഇൻഡസ്ട്രീസ് ശ്രമിച്ചത്. 2009ൽ റിലയൻസ് പെട്രോളിയം, ഇൻഡസ്ട്രീസിൽ ലയിച്ചിരുന്നു. റിലയൻസിന് പുറമേ, മുംബൈ സ്‌പെഷ്യൽ എകണോമിക് സോൺ ലിമിറ്റഡിനും നവി മുംബൈ സെസിനും സെബി പിഴ വിധിച്ചിട്ടുണ്ട്. യഥാക്രമം 20, 10 കോടി രൂപയാണ് പിഴയൊടുക്കേണ്ടത്.