റിയാദ് ടാക്കിസ് വിന്നേഴ്‌സ് ട്രോഫിക്കും റണ്ണേഴ്സ് ട്രോഫിക്കും , ആർ സി സി വിന്നേഴ്‌സ് പ്രൈസ് മണിക്കും , എം എസ് സ്പോർട്സ് റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടി റോയൽ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി സീസൺ ഒന്നിൽ സ്പാർകൻസ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി ,

ഫൈനൽ മത്സരത്തിൽ ശക്തരായ ഹാട്രിക് ക്രിക്കറ്റ് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത് , വാശിയേറിയ മത്സരത്തിൽ നിശ്ചിത പത്ത് ഓവറിൽ സ്പാർക്കൻസ് 99 /7 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹാട്രിക്ക് ക്രിക്കറ്റ് ക്ലബിന് , സ്പാർക്കൻസിന്റെ മികച്ച ബൗളിംഗിന് മുന്നിൽ 82 /9 റൺസ് എടുക്കാനെ സാധിച്ചുള്ളൂ

ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി സ്പാർകൻസിന്റെ പ്രണവിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഹിഷാം ഹാട്രിക് ക്രിക്കറ്റ് ക്ലബ്ബ് ,
മികച്ച ബാറ്റ്‌സ്മാനായി റിയാസ് ഹാട്രിക് ക്രിക്കറ്റ് ക്ലബ്ബ് , മികച്ച ബൗളറായി ഹിഷാം ഹാട്രിക് ക്രിക്കറ്റ് ക്ലബ്ബ് എന്നിവരെ തിരഞ്ഞെടുത്തു.

ജെതാക്കൾക്കുള്ള ട്രോഫികൾ നവാസ് ഒപ്പീസ് റിയാദ് ടാക്കിസ് പ്രസിഡണ്ട് , ഷൈജു പച്ച റിയാദ് ടാക്കീസ് , നാസർ ചേലേബ്ര ആർ സി സി മാനേജർ , ജബ്ബാർ പൂവാർ റിയാദ് ടാക്കീസ് , കുനാൾ സിങ് , സാജൻ കൃഷ്ണൻകുട്ടി തുടങ്ങിയവർ നിർവഹിച്ചു.

ഡിസംബർ 4 മുതൽ ശിഫ ഫവാസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റിൽ റിയാദിലെ മികച്ച 16 ടീമുകളാണ് മാറ്റുരച്ചത്. നാസർ ചേലേബ്ര , ഷിയാസ് ഹസ്സൻ, അനൂപ് , വരുൺ, വിഘ്നേഷ്, അഫ്ഹാസ്, ഷാനവാസ്, ഷഫീക് പാറയിൽ , ഷബീർ , ഷിനാസ്, ഉദയ് അഷ്റഫ്, നൗഷാദ്, ഷമീൽ, ജാബിർ, ഷഹിൻ, ജിതേഷ്, ബിൻസ്, ഹുസൈൻ, മുബാറക്, ബാസിൽ, മുനീർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.