ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ ഓണാഘോഷം 18നു (ഞായർ) നടക്കും. രാവിലെ 10നു നടക്കുന്ന വിശുദ്ധ കുർബാനക്കു ശേഷം 11.45ന് അർജുൻ നഗർ കാമൽ സിനിമയ്ക്കു സമീപമുള്ള എംസിഡി പാർക്കിലാണ് ആഘോഷ പരിപാടികൾ.

സൗത്ത് ഡൽഹി മുൻസിപ്പിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശൈലേന്ദർ സിങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡൽഹി ഡവലപ്‌മെന്റ് അഥോറിറ്റി ലാൻഡ് ഡിസ്‌പോസൽ കമ്മീഷണർ ആർ. സുബു മുഖ്യാതിഥിയായിരിക്കും. ഫാ. പയസ് മേലേക്കണ്ടത്തിൽ, റെജി നെല്ലിക്കുന്നത്, സിറിയക് ജോൺ, ഡൊമിനിക് ജോസഫ് എന്നിവർ സംസാരിക്കും. തുടർന്നു ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.