തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ ആആർആർ. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ചിത്രം മാർച്ച് 25ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ എത്തിച്ചേർന്നിരുന്നകയാണ് ആർആർആർ ടീം.

സംവിധായകൻ എസ്.എസ്. രാജമൗലി, ജൂനിയർ എൻ.ടി.ആർ, രാം ചരൺ തേജ എന്നിവരാണ് ഗുജറാത്തിലെത്തി ഏകതാ പ്രതിമ സന്ദർശിച്ചത്. മൂന്ന് പേരും ഏകതാ പ്രതിമക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 'തീയും വെള്ളവും ഏകാതാ പ്രതിമക്ക് മുന്നിൽ കണ്ടുമുട്ടിയപ്പോൾ' എന്നാണ് പോസ്റ്റിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇതോടെ ഏകതാ പ്രതിമയുടെ സാന്നിധ്യത്തിൽ പ്രമോഷൻ നടത്തുന്ന ആദ്യസിനിമയായിരിക്കുകയാണ് ഈ രാജമൗലി ചിത്രം.

ജനുവരി 7ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഓമിക്രോൺ കേസുകൾ വർധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റുക ആയിരുന്നു.