ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന രൂപീന്ദർ പാൽ സിങ് രാജ്യാന്തര ഹോക്കിയിൽ നിന്ന് വിരമിച്ചു. വ്യാഴാഴ്‌ച്ച രാവിലെ സോഷ്യൽ മീഡിയയിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 13 വർഷം നീണ്ട കരിയറിനാണ് രുപിന്ദർ പാൽ സിങ് തിരശീലയിട്ടിരിക്കുന്നത്.

കരിയറിൽ 223 മത്സരങ്ങൾ കളിച്ച താരം ഒന്നാന്തരം ഡ്രാഗ് ഫ്ളിക്കറാണ്. 119 ഗോളുകൾ അക്കൗണ്ടിലുണ്ട്. പവർഫുൾ ട്രാഗ് ഫൽക്കർ എന്ന പേരിലാണ് രൂപിന്ദർ പേരെടുത്തത്.



ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി മൂന്നു ഗോളുകളും താരം കണ്ടെത്തി. അതിൽ ജർമനിക്കെതിരായ വെങ്കല മെഡൽ മത്സരത്തിൽ നേടിയ പെനാൽറ്റി ഗോൾ നിർണായകമായിരുന്നു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലും രൂപീന്ദർ അംഗമായിരുന്നു

 

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഡിസംബർ 14 മുതൽ 22 വരെ ധാക്കയിൽ നടക്കുമെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് രൂപീന്ദറിന്റെ വിരമിക്കൽ. കഴിഞ്ഞ 13 വർഷമായി ഞാൻ അനുഭവിച്ച് പോന്ന സന്തോവും അനുഭവങ്ങളും അറിയാനായി വരും തലമുറയ്ക്ക് വേണ്ടി ഞാൻ വഴി മാറി കൊടുക്കേണ്ട സമയമായി, വിരമിക്കൽ പ്രഖ്യാപിച്ച്കൊണ്ട് എഴുതിയ കുറിപ്പിൽ രൂപീന്ദർ പറയുന്നു.