ആർഎസ്എസ് നിലപാടുപേക്ഷിച്ച് കമ്യൂണിസ്റ്റുകാരനാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് സിപിഎം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. പഴയ ആർഎസ്എസ് ബന്ധം ചർച്ചയാകുന്നതിൽ ഉൽക്കണ്ഠയില്ലെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കളാണ് തന്നെ ആർഎസ്എസ് ശാഖയിലേക്ക് അയച്ചത്. അത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് പതിനെട്ടാം വയസ്സിൽത്തന്നെ കമ്യൂണിസ്റ്റായത് അഭിമാനകരമായ വളർച്ചയാണെന്നും എസ്ആർപി പറഞ്ഞു.

ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെയായിരുന്നു ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിൽ പ്രവർത്തകനായിരുന്നെന്ന് എസ്.ആർ.പി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, മാധ്യമപ്രവർത്തകർക്കു നേരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ആവശ്യമെങ്കിൽ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. .