കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ കവിതാസമാഹാരം 'ആത്മസംവാദത്തിന്റെ ശിഷ്ടം' പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ അമ്പതാം പിറന്നാളിനോടനുബന്ധിച്ച് ക്രിസ്തുമസ് ദിനത്തിലായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.തൃശ്ശൂർ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ ആയിരുന്നു ചടങ്ങ്. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാസ്റ്ററിൽ നിന്നും കവി ബി കെ ഹരിനാരായണൻ ആദ്യ പ്രതി സ്വീകരിച്ചു.