കൊഞ്ച് തീയലിന് ആവശ്യമായ ചേരുവകൾ

കൊഞ്ച് – 10 
വറക്കാൻ/അരക്കാൻ
തേങ്ങ – ¼ കപ്പ് 
മുളക്‌പൊടി 1 /2 ടേ.സ്പൂൺ
മല്ലിപ്പൊടി – 1 ടീ.സ്പൂൺ
മഞ്ഞൾപ്പൊടി 1 /2 ടീ.സ്പൂൺ
ഉലുവപ്പൊടി1 /4 ടീ.സ്പൂൺ 
കുരുമുളക്‌പൊടി 1 /2 ടീ.സ്പൂൺ
വറ്റൽമുളക് 3

വഴറ്റാൻ
പച്ചമുളക് – 4 കീറിയത്
ചെറിയ ഉള്ളി 10 
തേങ്ങാക്കൊത്ത് – 1 .ടേ.സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
കടുക് 1 /2 ടീ.സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ¼ കപ്പ്

തയ്യാറാക്കുന്ന വിധം

രു പരന്ന പാത്രത്തിൽ തേങ്ങയും പൊടികളും വറ്റൽമുളകും ചേർത്ത് ബ്രൌൺ നിറം ആകുന്നതുവരെ വറുത്ത്, അല്പം വെള്ളം ചേർത്ത് മയത്തിൽ അരച്ചു വെക്കുക. മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഒരു സ്പൂൺ തേങ്ങാക്കൊത്ത് ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് വഴറ്റുക. അതിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങയും ചേർത്ത് വീണ്ടും വഴറ്റുക. വലുതെങ്കിൽ രണ്ടായി മുറിച്ച്, കൊഞ്ചും ചേർത്ത് ഇളക്കുക. ഇതിലേക്ക് 1 ½ കപ്പ് വെള്ളം ചേർത്ത് അടച്ച് വേവിക്കുക. ചാറോടുകൂടി വാങ്ങി, അപ്പം, ഇടിയപ്പം എന്നികക്കൊപ്പം കഴിക്കാം.

കുറിപ്പ് കൊഞ്ച് തീയലിനൊപ്പം ചില സ്ഥലത്ത് മുരിങ്ങക്കയും ചേർത്ത് വെക്കാറുണ്ട്. ഇത് സാധാരണയായി ചോറിനൊപ്പം ഒരു ഒഴിച്ചുകറിയായിട്ടാണ് ഉപയോഗിക്കാറ്. നദികൾ/ കായലിൽ നിന്നും ലഭിക്കുന്ന ആറ്റു കൊഞ്ച് ആണ് തീയൽ സാധാരണ വെക്കുക. ആറ്റ് കൊഞ്ച് വളരെ സ്വാദിഷ്ട്ടമാണ്.