ഹൈദരാബാദ്: സാമന്ത നായികയാകുന്ന ചിത്രം പ്രഖ്യാപിച്ചു. ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. ഡ്രീം വാര്യർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശന്തരുബൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. യാ മായ ചേസവേയെന്ന ചിത്രം തെലുങ്കിൽ വൻ ഹിറ്റായതോടെ നായികയെന്ന നിലയിൽ സാമന്തയ്ക്ക് തിരക്കേറി.

മനം, അഞ്ചാൻ, കത്തി, തെരി, ജനത ഗാരേജ്, മേഴ്‌സൽ, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗർ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്. സാമന്ത നായികയായിട്ട് നാൽപ്പത്തിലധികം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട്.