മനാമ: ബഹ്‌റൈനിലെ സമസ്ത മദ്റസകൾ റമദാൻ അവധി കഴിഞ്ഞ് മെയ് 23 (ഞായറാഴ്ച) മുതൽ ഒൺലൈനായി പ്രവർത്തിക്കുമെന്ന് സമസ്ത ബഹ്‌റൈൻ കേന്ദ്ര ഭാരവാഹികളും റൈയ്ഞ്ച് ഭാരവാഹികളും അറിയിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൽ അഫിലിയേറ്റ് ചെയ്ത ബഹ്‌റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹർറഖ്, ഹൂറ, ജിദാലി, ഹമദ് ടൗൺ, ഹിദ്ദ്, ബുദയ്യ, ഉമ്മുൽ ഹസം തുടങ്ങി പത്ത് ഏരിയകളിലായി പ്രവർത്തിക്കുന്ന സമസ്ത മദ്‌റസകളിലാണ് ഞായറാഴ്ച മുതൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നത്..

മദ്‌റസകളിലെ പുതിയ അദ്ധ്യായന വർഷത്തോടനുബന്ധിച്ച് പുതുതായി അഡ്‌മിഷൻ തേടുന്ന വിദ്യാർത്ഥികൾക്കായി മിഹ്‌റജാനുൽ ബിദായ എന്ന പേരിൽ പ്രവേശനോത്സവം മെയ് 22 ന് ശനിയാഴ്ച ZOOM വീഡിയോ കോൺഫറൻസിൽ സംഘടിപ്പിക്കും.

പ്രവേശനോത്സവം ശനിയാഴ്ച രാത്രി 7മണിക്ക് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യ അതിഥി യാരിക്കും

പുതിയ അഡ്‌മിഷൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ അതാതു മദ്‌റസാ കേന്ദ്രങ്ങളിൽ നേരിട്ടെത്തണം. ബഹ്‌റൈനിലുടനീളം പ്രവർത്തിക്കുന്ന വിവിധ മദ്‌റസകളിൽ അഡ്‌മിഷൻ നേടാനും വിശദ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ അതാതു ഏരിയാ കമ്മറ്റികളുമായി ബന്ധപ്പെടമെന്നും ഭാരവാഹികൾ അറിയിച്ചു. ഫോൺ നമ്പറുകൾ
35107554 (മനാമ),
33767471(റഫ),
39474715(ഗുദൈബിയ),
35172192(മുഹറഖ്),
39107257(ഹൂറ),
34 308854(ജിദാലി),
393576 77(ഹിദ്ദ്),
3468 2679(ഹമദ്ടൗൺ),
33505806(ഉമ്മുൽ ഹസം),
33515138(ബുദയ്യ).
എന്നീ നന്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

വിശദ വിവരങ്ങൾക്ക്
33049112, 34 33 2269