കോഴിക്കോട്: കൊയിലാണ്ടിയിൽ ചന്ദനമരം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെ പൊലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി കീഴരിയൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ചന്ദന മരം നാലുപേർ ചേർന്ന് മുറിച്ചു കടത്താനായിരുന്നു ശ്രമം.

ഇതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്ഷപ്പെട്ടവരുടെ കാറും മൊബൈൽ ഫോണുകളും കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശിയുടേതാണ് കാർ. 21 ചന്ദനമര കഷ്ണങ്ങളും ആയുധങ്ങളും കണ്ടെടുത്തു. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.