സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ജീവനക്കാർ എല്ലാം ക്വാറന്റീനിലായിരുന്നപ്പോൾ എങ്ങനെയാണ് രണ്ടു ജീവനക്കാർ മാത്രം ഇന്ന് ഓഫീസിൽ എത്തിയതെന്ന് സന്ദീപ് വാര്യർ ചോദിച്ചു. മികച്ച ഫയർ ആൻഡ് സേഫ്റ്റി സുരക്ഷാ സംവിധാനമുള്ള മേഖലയിലാണ് തീ പിടുത്തമുണ്ടായത്. ഫയലുകൾ കത്തിയതല്ലെന്നും കത്തിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഇക്കാര്യം അറിയിച്ചത്.

അന്വേഷണം നടക്കും മുൻപ് കമ്പ്യൂട്ടറിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ആയതാണെന്ന് പ്രഖ്യാപിക്കാൻ അഡീഷണൽ സെക്രട്ടറി പി. ഹണി ജ്യോതിഷിയാണോയെന്നും അദ്ദേഹം ചോദിച്ചു. സിസിടിവിക്ക് ഇടിമിന്നൽ ഏൽക്കുക, ഫയലുകൾ കത്തി നശിക്കുക. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ അരി ഭക്ഷണം കഴിക്കുന്നവർക്ക് കഴിയില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

പി.ഹണി (പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി) ഏഷ്യാനെറ്റിന് (5.30 - 5.34 pm) ഫോൺ വഴി നൽകിയ പ്രതികരണത്തിൽ "തീയിട്ടത് " എന്ന് 2 തവണ പറഞ്ഞു കേട്ടു... നാക്കുപിഴ ആയിട്ട് തോന്നുന്നില്ല... അറിയാവുന്ന സത്യം അറിയാണ്ട് പുറത്ത് ചാടിയതാവാനേ വഴിയുള്ളൂ.
പൗരാണിക കാലഘട്ടത്തിലേയുള്ള തെളിവ് നശിപ്പിക്കൽ പ്രക്രിയയായ തീയിടലിൽ തന്നെയാണ് ഇക്കാലത്തും ഇടത്പക്ഷത്തിന് പ്രതീക്ഷയെന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സെക്രട്ടേറിയറ്റിൽ മികച്ച ഫയർ ആൻഡ് സേഫ്റ്റി സുരക്ഷാ സംവിധാനമുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായത്. അന്വേഷണം നടക്കും മുൻപ് കമ്പ്യൂട്ടറിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ആയതാണെന്ന് പ്രഖ്യാപിക്കാൻ അഡീഷണൽ സെക്രട്ടറി പി. ഹണി ജ്യോതിഷിയാണോ ? പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാർ എല്ലാം ക്വാറന്റീനിലായിരുന്നു. എങ്ങനെയാണ് രണ്ടു ജീവനക്കാർ മാത്രം ഇന്ന് ആ ഓഫീസിൽ എത്തിയത് ?

സിസിടിവിക്ക് ഇടിമിന്നൽ ഏൽക്കുക , ഫയലുകൾ കത്തി നശിക്കുക. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ അരി ഭക്ഷണം കഴിക്കുന്നവർക്ക് കഴിയില്ല. ഇത് കത്തിയതല്ല , കത്തിച്ചതാണ്.

സെക്രട്ടേറിയറ്റിൽ മികച്ച ഫയർ ആൻഡ് സേഫ്റ്റി സുരക്ഷാ സംവിധാനമുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായത്. അന്വേഷണം നടക്കും മുൻപ്...

Posted by Sandeep.G.Varier on Tuesday, August 25, 2020