തിരുവനന്തപുരം: പിറന്നാൾ ആഘോഷിക്കാൻ മാലിദ്വീപിലാണ് യുവനടി സാനിയ ഇയ്യപ്പൻ. കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം താരം ഡ്രീം ഡെസ്റ്റിനേഷനിൽ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ മാലിദ്വീപ് ചിത്രങ്ങളാണ്. സ്വിമ്മിങ് സ്യൂട്ടിൽ ഹോട്ട് ലുക്കിലുള്ളതാണ് ചിത്രങ്ങൾ.

കടൽത്തീരത്ത് തൊപ്പിയും കറുത്ത സ്വിമ്മിങ്ങ് സ്യൂട്ടും ധരിച്ചിരിക്കുന്ന സാനിയയാണ് ചിത്രത്തിൽ. നിരവധി സെലിബ്രിറ്റികളാണ് സാനിയയുടെ ഹോട്ട് ചിത്രത്തിൽ കമന്റുമായി എത്തിയത്. എന്റെ ഇൻസ്റ്റഗ്രാമിന് തീപിടിച്ചു എന്നാണ് നടി ശിൽപ ബാല കുറിച്ചത്. കൂടാതെ റിമ കല്ലിങ്കൽ, നിമിഷ സജയൻ, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്.

കൂടാതെ തനിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മനോഹരമായ മറ്റൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, സണ്ണി വെയിൻ ഉൾപ്പടെയുള്ളവർ താരത്തിന് ആശംസകളുമായി എത്തി. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സാംസൺ ലെയ്‌ക്കൊപ്പമാണ് താരത്തിന്റെ മാലിദ്വീപിൽ എത്തിയത്.