ഡൽഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിനു കരുത്തു പകരാൻ ടെന്നീസ് താരം സാനിയ മിർസയും.രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി 25 ലക്ഷം രൂപ സമാഹരിക്കാനാണ് നീക്കം.കെറ്റോ എന്ന ക്രൗണ്ട് ഫണ്ടിങ് സംരഭവുമായി ചേർന്നാണ് സാനിയയുടെ പ്രവർത്തനം.

ഓക്സിജൻ പ്രതിസന്ധി പരിഗണിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും ഇതിനായാണ് അടിയന്തരമായി 25 ലക്ഷം രൂപ സമാഹരിക്കുന്നതെന്നും വ്യക്തമാക്കിയ സാനിയ കൂടുതലായി ലഭിക്കുന്ന തുക രാജ്യത്തെ പാവപ്പെട്ടവർക്കുള്ള കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുമെന്നും പറഞ്ഞു.

ഇന്നു രാവിലെ ട്വിറ്ററിലൂടെ ഇതിന് ആഹ്വാനം ചെയ്ത സാനിയയുടെ ശ്രമത്തിന് ആരാധകരിൽ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇതുവരെ 6.14 ലക്ഷം രൂപ സമാഹരിക്കാനായെന്നു സാനിയ വ്യക്തമാക്കി. ''രാജ്യത്തിന് നമ്മുടെ സഹായം വേണ്ട ഏറ്റവും വലിയ സമയമാണിത്. ഇപ്പോൾ നമ്മൾക്ക് ഒത്തു ചേരാം'' എന്ന കുറിപ്പോടെയാണ് സാനിയ ക്യാംപെയ്നു തുടക്കമിട്ടത്.

നേരത്തെ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യ അനുഷ്‌കാ ശർമയും സഹായവുമായി രംഗത്ത് വന്നിരുന്നു.നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലിയും ഭാര്യ അനുഷ്‌കാ ശർമയും ചേർന്നു കോവിഡ് പ്രതിരോധത്തിനായി നടത്തിയ ക്യാപെയ്നിലൂടെ രണ്ടു കോടി രൂപ സമാഹരിച്ചിരുന്നു. ഈ പാത പിന്തുടരുകയാണ് സാനിയ ചെയ്യുന്നത്.