തിരുവനന്തപുരം: കർഷക സമരത്തിൽ വിദേശികൾക്കെതിരായ അഭിപ്രായ പ്രകടനത്തിൽ വിമർശനം നേരിടുന്ന സച്ചിൻ ടെൻഡുൾക്കർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്.തന്റെ ഫേസ്് ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് സച്ചിന് ഐക്യദാർഢ്യമറിയിച്ചത്. സച്ചിൻ ജി യുടെ മാസ്സ് ഡയലോഗ് .സൂപ്പർ സച്ചിൻ, നിങ്ങളാണ് യഥാർത്ഥ ഭാരതരത്നമെന്ന് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം-

'ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ബാഹ്യശക്തികൾ കാഴ്ചക്കാരാകാം, കളിക്കാർ ആകരുത് ' സച്ചിൻ ജി യുടെ മാസ്സ് ഡയലോഗ് .

സൂപ്പർ സച്ചിൻ ?

നിങ്ങളാണ് യഥാർത്ഥ ഭാരതരത്നം..

നിങ്ങൾ ഇതുവരെ നേടിയ 100 രലിൗേൃ്യ യെക്കാൾ , അടിച്ചു കൂട്ടിയ റൺ മലയേക്കാൾ ,

അന്ന് ലോകകപ്പിൽ അക്തറിനെ തേർഡ്മാൻനു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാൾ ഭംഗിയുണ്ട് ഇന്നത്തെ സച്ചിൻ ജി യുടെ ട്വീറ്റിന്.

#stand with india

(വാൽകഷ്ണം ..

കാർഷിക നിയമങ്ങൾക്കെതിരെ, പഞ്ചാബിലെ ചില കർഷകർ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാന ജി , പോൺ താരം മിയാ ഖലീഫ ജി എന്നിവർക്ക് മറുപടിയുമായാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ജി രംഗത്ത് വന്നത്.)

All the best Sachin ji

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്‌കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )