ആലപ്പുഴ: മുട്ടാൻ വന്നാൽ മുട്ടുകാൽ തല്ലിയൊടിക്കും-എന്ന് പോസ്റ്റിട്ട ചിങ്ങവനത്തുകാരനാണ് സരിൻ മോഹൻ. കോവിഡ് എല്ലാം തകർത്ത വേദനയിൽ ഒരു പോസ്റ്റിട്ടു. അതിന് ശേഷം പോസ്റ്റിൽ പറയുന്നത് പോലെ ആത്മഹത്യയം. കടം കേറി മുടിഞ്ഞ് സരിൻ ജീവനൊടുക്കുമ്പോൾ ചർച്ചയാകുന്നത് തൊട്ടു മുമ്പ് ഇട്ട പോസ്റ്റാണ്.

ചിങ്ങവനത്തുകാരനാണ് സരിൻ മോഹൻ. അതിന്റെ തൊട്ടടുത്തുള്ള റെയിൽവേ പാളത്തിലാണ് സരിൻ ആത്മഹത്യ ചെയ്തത്. തീവണ്ടിക്ക് മുമ്പിൽ ചാടുകയായിരുന്നു. ഇതിന് നിമിഷങ്ങൾക്ക് മുമ്പാണ് തന്റെ കഥ വിവരിച്ചുള്ള ആത്മഹത്യാ കുറിപ്പ് ഫെയ്‌സ് ബുക്കിൽ ഇട്ടത്. ഈ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്-ഇതാണ് അർത്ഥന.

എന്റെ മരണത്തിനു ഉത്തരവാദി ഈ #സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ. എന്റെ കയ്യിൽ ഉള്ളപ്പോൾ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു. സഹയിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക-എന്നായിരുന്നു അഭ്യർത്ഥന. ഭാര്യയുടെ അക്കൗണ്ട് നമ്പറും നൽകി.

എന്റെ ഫോൺ എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം. മകൾക്ക് ഓൺലൈൻ ക്ലാസ്. അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു-എന്നിങ്ങനെയുള്ള പരിഹാസവും ആ പോസ്റ്റിലുണ്ടായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് ഈ പോസ്റ്റ് ഇട്ടത്.

സരിൻ മോഹൻ ആത്മഹത്യയ്ക്ക് മുമ്പി ഇട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം

6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോകടൗണ് തീരുമാനങ്ങൾ എല്ലാം തകർത്തു
#ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും
#ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും
#ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം
#കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം
ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം
#ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല
രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ
നടത്താം കൊറോണ പിടിക്കില്ല
ഇങ്ങനെ പോകുന്നു തീരുമാനങ്ങള് എല്ലാം തകർന്നപ്പോൾ
ലോകടഡൻ എല്ലാം മാറ്റി
ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി
ബ്ലൈഡ് കാരുടെ ഭീഷണി
ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ
ഇനി നോക്കിയിട്ടും കാര്യം ഇല്ല
എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്
#എന്റെ മരണത്തിനു ഉത്തരവാദി ഈ #സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ
എന്റെ കയ്യിൽ ഉള്ളപ്പോൾ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു
സഹയിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക????
സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവർക്ക് ഇനി ജീവ്ക്കണം
ഇളയ മകന് ഓട്ടിസം ആണ് അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്
RADHU MOHAN
AC.NO..67230660230
SBI CHINGAVANAM
KOTTAYAM
IFSC . SBIN0070128
NB എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം മകൾക് ഓണ്‌ലൈന് ക്ളാസ് ഉള്ളതാണ്
??അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു