ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ കലാവേദി കേന്ദ്രകമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ദമ്മാമിൽ നടന്ന ജനറൽ ബോഡി യോഗം പുതിയ കലാവേദി കേന്ദ്രകമ്മിറ്റിയെ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

നവയുഗം കലാവേദിയുടെ ഭാരവാഹികളായി മുഹമ്മദ് റിയാസ് (പ്രസിഡന്റ്), സംഗീത സന്തോഷ് (വൈസ് പ്രസിഡന്റ്), ബിനു കുഞ്ഞു (സെക്രട്ടറി), ഇബ്രാഹിം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

സഹീർഷ, സാബിത്, നൈഫ്, ബിജു മുണ്ടക്കയം, സന്തോഷ്, കൃഷ്ണൻ, സാജൻ, സാജി അച്യുതൻ, നിസാർ ആലപ്പുഴ എന്നിവരാണ് കേന്ദ്ര കലാവേദി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.