ജിദ്ദ: പുതുതായി നിലവിൽ വന്ന ഷറഫിയ്യ അബീർ ഏരിയ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ കുടുംബ സുരക്ഷ പദ്ധതി ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. ഹെൽപ് ഡെസ്‌കിന്റെ ഉദ്ഘാടനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏരിയ കെഎംസിസി ഭാരവാഹികളായ ഇബ്റാഹീം കൊല്ലി, ഹബീബുല്ല പട്ടാമ്പി, ബഷീർ വീര്യാമ്പ്രം, അബ്ദുസ്സലാം മുളയൻകാവ്, മുഹമ്മദ് കല്ലിങ്ങൽ, കുട്ടി ഹസ്സൻ കോഡൂർ തുടങ്ങിയവർ സംബന്ധിച്ചു.

എസ് എൻ ബി അൽഅഹ്ലി ബാങ്കിന് സമീപമുള്ള ഫ്‌ളൈ എക്സ്‌പ്രസ്സ് കാർഗോ ഓഫീസിലാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും രാത്രി 8 മുതൽ 10 വരെ ഹെൽപ് ഡെസ്‌കിന്റെ സേവനം ഉണ്ടാവുമെന്നും മുഴുവൻ കെഎംസിസി പ്രവർത്തകരും അനുഭാവികളും കെഎംസിസി കുടുംബ സുരക്ഷ പദ്ധതികളിൽ ഉടനെ അംഗങ്ങളവണമെന്നും അബീർ ഏരിയ കെഎംസിസി പ്രസിഡന്റ് ഇബ്റാഹീം കൊല്ലി, ജനറൽ സെക്രട്ടറി ഹബീബുല്ല പട്ടാമ്പി എന്നിവർ ആഭ്യർത്ഥിച്ചു.