ദമ്മാം: നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തീഫ് കെഎംസിസി ചെയർമാൻ മുഹമ്മദലി ബാപ്പു ചേളാരിക്ക് ഖത്തീഫ് കെഎംസിസി യാത്രയയപ്പ് നൽകി.

നാല്പത് വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ സജീവസംഘടനാ രംഗത്ത് നിന്ന് പ്രവാസലോകത്തെത്തിയ മുഹമ്മദലി ഖത്തീഫിൽ ആ കാലഘട്ടംതൊട്ടേ കാരുണ്യ പ്രവർത്തന രംഗത്തും നിറസാന്നിധ്യമാണ്.ഖത്തീഫ് കെഎംസിസി നിലവിൽ വന്ന ശേഷം നേതൃരംഗത്ത് സജീവസാന്നിധ്യമാണ്.ദീർഘകാലം ഖത്തീഫ് കെഎംസിസി ചെയർമാൻ പദവി അലങ്കരിക്കുന്ന അദ്ദേഹം പ്രസിഡന്റ് സെക്രട്ടറി എന്നിവയുടെ ചുമതലയും പലപ്പോയായി നിർവഹിച്ചിട്ടുണ്ട്.

യാത്രയയപ്പ് സംഗമത്തിൽ അബ്ദുൽമജീദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉപഹാരം നൽകി ആദരിച്ചു.
സിപി ശരീഫ്, മുഷ്താഖ് പേങ്ങാട്,അസീസ് കരാട്, അമീൻ കളിയിക്കാവിള, ടിടി കരീം,റസാഖ് ചാലിശേരി,കുഞ്ഞാലി മേൽമുറി, റാഫി പെരുന്തല്ലൂർ, മുഹമ്മദ് കുട്ടി പാണ്ടികശാല, ഫഹദ് കൊടിഞ്ഞി,മജീദ് കോട്ടക്കൽ,ഷംസു കരുളായി, മുനീർ ചെലേമ്പ്ര,ഹൈദർ കോട്ടക്കൽ,സാദിക്ക് എറണാകുളം,മുബാറക് കരുളായി,സലീം പെരുമുഖം തുടങ്ങിയവർ സംബന്ധിച്ചു.