റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും കൂടിക്കാഴ്ച നടത്തി. റിയാദിലെ റിറ്റ്സ് കാർട്ടൻ ഹോട്ടലിൽ നടന്ന മിഡിൽ ഈസ്റ്റ് ഹരിത ഉച്ചകോടിയോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.

ഉച്ചകോടിയുടെ അജണ്ട സംബന്ധിച്ചുള്ള വിഷയങ്ങൾ ഇരുവരും വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ നടത്തിയ ശ്രമങ്ങളും ചർച്ചയായതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രധാന വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.