റിയാദ്: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിൽ എത്തിയതാണ് സൗദി വിദേശകാര്യ മന്ത്രി.

ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധം ഇവരും ചർച്ച ചെയ്തു. ഇന്ത്യൻ ഗവൺമെന്റിനും ജനങ്ങൾക്കും സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും പ്രധാനമന്ത്രിയെ സൗദി വിദേശകാര്യ മന്ത്രി അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പരിസ്ഥിതി സംരക്ഷിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങളെ നരേന്ദ്ര മോദി പ്രശംസിച്ചു.