മുംബൈ: രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്‌ബിഐ ജനറൽ ഇൻഷുറൻസ് ''ഷാഗുൺ-ഇൻഷുറൻസ് സമ്മാനിക്കുക'' എന്ന നൂതനമായൊരു വ്യക്തിഗത അപകട പോളിസി അവതരിപ്പിക്കുന്നു. ഇൻഷുറൻസ് റഗുലേറ്ററി ഡെവലപ്മെന്റ് അഥോറിറ്റിയുടെ (ഐആർഡിഎ) ചട്ടങ്ങൾക്കനുസരിച്ചാണ് എസ്‌ബിഐ ജനറൽ ഇൻഷുറൻസ് ഉൽപ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഇൻഷുർ ചെയ്യപ്പെടുന്ന ആളുമായി പോളിസി വാങ്ങുന്ന വ്യക്തിക്ക് ബന്ധമൊന്നും വേണ്ട എന്നതാണ് പോളിസിയുടെ സവിശേഷത. ഇഷ്ടമുള്ള ആർക്കും പോളിസി സമ്മാനിക്കാം.

അപ്രതീക്ഷിത അപകടത്തെ തുടർന്ന് ഉണ്ടാകാവുന്ന മരണം, ഭാഗികമോ അല്ലാതെയോ ഉള്ള അംഗവൈകല്യം, താൽക്കാലിക വൈകല്യങ്ങൾ തുടങ്ങിയവയെല്ലാം ഷാഗുൺ അപകട ഇൻഷുറൻസിന്റെ കവറിൽ വരും.

എസ്‌ബിഐ ജനറലിന്റെ നൂതനമായ ഓഫറാണ് ഷാഗുണെന്നും ഇന്ത്യൻ സംസ്‌കാരത്തിൽ നാഴികക്കല്ലുകൾ അല്ലെങ്കിൽ ശുഭസൂചകങ്ങൾ നമ്മൾ ആഘോഷിക്കുന്നത് പണം അല്ലെങ്കിൽ അതിനു ചേർന്ന എന്തെങ്കിലും സമ്മാനിച്ചുകൊണ്ടാണെന്നും നല്ലത് ആശംസിക്കുക എന്ന ലക്ഷ്യം മനസിൽ കണ്ടാണ് സുരക്ഷിതത്വം നൽകുന്ന ഈ സമ്മാനം എസ്‌ബിഐജി രൂപീകരിച്ചതെന്നും 501, 1001, 2001 രൂപ എന്നിങ്ങനെയാണ് ഉൽപ്പന്നത്തിന്റെ പ്രീമിയമെന്നും ഷാഗുൺ എന്ന പേരു മാത്രമല്ല, പ്രീമിയം തുക പോലും ഇന്ത്യൻ പാരമ്പര്യത്തിന് ചേർന്നതാണെന്നും എസ്‌ബിഐ ജനറൽ ഇൻഷുറൻസ് എംഡിയും സിഇഒയുമായ പി.സി.കാണ്ഡ്പാൽ പറഞ്ഞു.

കൂട്ടുകാർക്ക്, കുടുംബക്കാർക്ക്, അകന്ന ബന്ധത്തിലുള്ളവർക്ക്, സഹായികൾക്ക്, ഡ്രൈവർമാർക്ക്, പാചകക്കാർക്ക് തുടങ്ങി ആർക്കു വേണമെങ്കിലും ഷാഗുൺ സമ്മാനിക്കാമെന്നും പരീക്ഷ പാസായതിന്, പുതിയ കാർ വാങ്ങുമ്പോൾ, പിറന്നാളിന്, വിവാഹത്തിന്, വാർഷികത്തിന്, പുതിയ ബൈക്ക് വാങ്ങുമ്പോൾ, കോളജ് അഡിമിഷൻ നേടുമ്പോൾ തുടങ്ങി ഏതവസരത്തിലും ഇത് സമ്മാനിക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു. ലളിതമായ മൂന്ന് സ്റ്റെപ്പുകളിലൂടെ www.sbigeneral.in
ൽ നിന്നും പോളിസി വാങ്ങാം.