മാഹി: മാഹിയുൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രി എ നമശിവായം അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുച്ചേരി, കാരക്കൽ, മാഹി, യാനം മേഖലകളിൽ തിങ്കൾ മുതൽ സ്‌കൂളുകൾ അടച്ചിടാനാണ് തീരുമാനം. വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരും.

അതേസമയം, കേരളത്തിൽ നിലവിൽ സ്‌കൂളുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ഓമിക്രോൺ സാഹചര്യങ്ങൾ വിലയിരുത്തി വിദഗ്ധസമിതി ശുപാർശ ചെയ്താൽ സർക്കാർ അക്കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.