തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായാലും, ദേശീയ പുരസ്‌കാരമായാലും പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ വിവാദമില്ലാതെ തരമില്ല. ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ, മികച്ച നടനായി അല്ലു അർജുനെ തിരഞ്ഞെടുത്തടക്കം പല പുരസ്‌കാരങ്ങളും സോഷ്യൽ മീഡിയ ചോദ്യം ചെയ്തു ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്‌ഗ്രഥന ചിത്രത്തിനുള്ള അവാർഡ് നൽകിയതിനെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ സംവിധായകനും, ബിഗ് ബോസ് മലയാളം സീസൺ 5 ടൈറ്റിൽ ജേതാവുമായ അഖിൽ മാരാർ ഇട്ട പോസ്റ്റും ചർച്ചയാകുന്നുണ്ട്.

നാഷണൽ അവാർഡ് ജൂറി  ചെയർമാന് കുറഞ്ഞത് ഒരു ഗവർണ്ണർ പദവി എങ്കിലും നൽകണം. അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ, അഖിൽ മാരാർ ഫേസ്‌ബുക്കിൽ കുറിച്ചു.

സമ്മിശ്ര പ്രതികരണങ്ങളാണ് പോ്‌സ്റ്റിന് കിട്ടുന്നത്.

കേരള സ്റ്റേറ്റ് അവാർഡ് നിർണയിച്ചവർക്ക് എന്തു പദവി കൊടുക്കേണ്ടത് ? അതു കൂടി പറ

ഏത് വഴിക്കാണ് സംസഥാന'അവാർഡുകൾ
കിട്ടിയവർക്ക് വന്നതെന്ന് കൂടെ പറഞ്ഞാൽ
കൊള്ളായിരുന്നു..

ബിഗ് ബോസ് അല്ല സിനിമ.... താങ്കൾ എടുത്ത പടം തന്നെ ഉദാഹരണം.. ജനങ്ങൾ സ്വീകരിച്ചില്ല, അവാർഡ് ജൂറി പരിഗണിച്ചില്ല... നാം മോശമാണ് എന്ന് കരുതി അവാർഡ് ലഭിച്ചവർ നമ്മളെക്കാൾ മോശമാണ് എന്ന ചിന്ത ദയവായി ഉപേക്ഷിക്കുക.. ഒരു സംവിധായകൻ എന്ന രീതിയിൽ മെച്ചപ്പെട്ട സിനിമകൾ സംവിധാനം ചെയ്തുകൊണ്ട് പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാൻ ശ്രമിക്കുക.

Big bos കാണുമ്പോൾ അഖിലിനോട് ആരാധനയായിരുന്നു വിന്നർ സ്ഥാനം കിട്ടിയപ്പോ വോട്ട് ചെയ്ത പ്രേക്ഷക എന്ന രീതിയിൽ അഭിമാനം തോന്നി പക്ഷേ ഇപ്പൊ അഖിൽ മാരാർക്ക് എല്ലാരോടും ഒരു പുച്ഛം പോലെ തോന്നുന്നു അന്ന് സായി എന്ന യു ട്ഊബർക്ക് കൊടുത്ത മറുപടിയിൽ ഇപ്പൊ താങ്കൾ ഖേദിക്കുന്നു എന്ന് തോന്നുന്നു ഉണ്ണിഅഭിനയിച്ച മേല്പടിയാനു അവാർഡ് കിട്ടിയത് ആണ് ഇങ്ങനെ ഒരു പോസ്റ്റ് എങ്കിൽ വളരെ മോശം കേട്ടോ.... താങ്കൾ ഒരു സംവിധായകൻ ആണ് കേരള സർക്കാർ കൊടുത്ത അവാർഡ് കൂടി ഒന്ന് നോക്കണം കേട്ടോ

വിഷ്ണു മോഹൻ നിങ്ങളുടെ സുഹൃത്തല്ലേ.. ഏത് വഴിക്കാണ് മൂപ്പർക്ക് അവാർഡ് കിട്ടിയതെന്ന് മൂപ്പര് നിങ്ങളോട് പറഞ്ഞ അറിവാണോ ഇത്?
അയാൾ ഉൾപ്പെടെയുള്ള അവാർഡ് ജേതാക്കളെ ഇങ്ങനെ അപമാനിക്കണമായിരുന്നോ?

സംസ്ഥാന അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ഈ വക പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ വർമ്മ സാറെ..

ലാസ്റ്റ് year കുഞ്ഞാലി മരക്കാർ , ഈ വർഷം മേപ്പടിയാൻ best feature filim??,, രണ്ടും എങ്ങനെ കിട്ടി എന്ന് സംശയം ഒന്നുമില്ലല്ലോ അല്ലെ

Kerala state award വന്നപ്പോൾ ഈ കരച്ചിൽ കണ്ടില്ലല്ലോ. സ്റ്റേറ്റ് അവാർഡ് കിട്ടിയവർ അർഹരാണോ എന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കും