ബർലിൻ: സോഷ്യൽ മീഡിയയിൽ സെമിറ്റിക് വിരുദ്ധ(ജൂത വിരുദ്ധ) പോസ്റ്റിട്ട ജീവനക്കാരിയെ ടെക് ഭീമനായ ആപ്പിൾ പുറത്താക്കി. താൻ അഭിമാനിയായ ജർമാൻകാരി ആണെന്ന് പറഞ്ഞുകൊണ്ടാണ് ജൂതർ കൊലപാതകികളും, കള്ളന്മാരുമാണെന്ന് നതാഷ് ദാഹ് കുറിച്ചത്. ഗയ്‌സ് നിങ്ങൾ ചിലപ്പോൾ മറന്നുപോകുന്നത് ഞാൻ ഒരു അഭിമാനിയായ ജർമൻകാരിയാണ് എന്നതാണ്.

സെമറ്റിക് വിരുദ്ധതയ്ക്ക് എതിരെ പോരാടുന്ന സ്‌റ്റോപ്പ് ആന്റി സെമിറ്റിസം എന്ന സംഘടനയാണ് നതാഷയുടെ പോസ്റ്റ് ശ്രദ്ധയിൽ കൊണ്ടുവന്നത്. ' എന്റെ സൗഹൃദ പട്ടികയിൽ എന്നെ അൺഫോളോ ചെയ്തവരോ ചെയ്യാൻ ഉദ്ദേശിക്കുന്നവരോ ആയ ചില സയണിസ്റ്റുകൾക്ക് വേണ്ടിയാണ് ഈ കുറിപ്പ്. ഗയ്‌സ് നിങ്ങൾ ചിലപ്പോൾ മറന്നുപോകുന്നത് ഞാൻ ഒരു അഭിമാനിയായ ജർമൻകാരിയാണ് എന്നതാണ്. നിങ്ങൾ രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു, ആളുകളുടെ ജീവിതവും, ജോലികളും, തെരുവുകളും മോഷ്ടിക്കുന്നു. അവരെ തള്ളിമാറ്റുന്നു, പരിഹസിക്കുന്നു, പീഡിപ്പിക്കുന്നു. ആളുകൾ അതിനോട് പ്രതികരിക്കുമ്പോൾ നിങ്ങൾ അതിനെ തീവ്രവാദമെന്ന് വിളിക്കുന്നു. നിങ്ങൾ തലമുറകളായി ഇതുതന്നെ ചെയ്യുന്നു. അധിനിവേശത്തിന് മാത്രമാണ് നിങ്ങൾക്ക് ശേഷിയുള്ളത്. നിങ്ങൾ മാത്രമാണ് തീവ്രവാദികൾ. ചരിത്രം ഇത്തവണ അതുസാക്ഷ്യപ്പെടുത്തും', നതാഷ കുറിച്ചു. തുർക്കിയിലെ ഇസ്താബൂളിലാണ് നതാഷയുടെ താമസം.

ആപ്പിളിലെ തങ്ങളുടെ സ്രോതസിൽ നിന്നാണ് നതാഷ ദാഹിന്റെ പിരിച്ചുവിടലിനെ കുറിച്ച് അറിഞ്ഞതെന്ന് സ്റ്റോപ്പ് ആന്റിസെമിറ്റിസത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ലിയോറ റെസ് ന്യൂയോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തി. അതേസമയം ആപ്പിളിലെ പല ജീവനക്കാരും ഇസ്രയേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച് പരസ്യമായി തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സിഇഒ ടിം കുക്ക് ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്

കുറിപ്പ് വിവാദമായതോട, നതാഷ തന്റെ ഇൻസ്റ്റഗ്രാം, ലിങ്ക്ഡ് ഇൻ അക്കൗണ്ടുകൾ ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.