പൃഥ്വിരാജുമൊത്തുള്ള പ്രണയകാല ചിത്രം പങ്കുവെച്ച് സപ്രിയാ മേനോൻ. വിവാഹത്തിന് ഒരു വര്ഡഷം മുൻപ് രുവരും ചേർന്ന് എടുത്ത ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. പൃഥ്വിരാജ് പുതിയ കാർ സ്വന്തമാക്കിയപ്പോൾ ഒപ്പം താനും ഉണ്ടായിരുന്നു എന്നാണ് ചിത്രം പങ്കുവെച്ച് സുപ്രിയ പറയുന്നത്. വിവാഹത്തിനു മുൻപേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങിൽ ഒരു നിഴലായി താൻ ഉണ്ടായിരുന്നുവെന്നു സുപ്രിയ പറയുന്നു. പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിൽ പൃഥ്വി പുതിയ കാർ സ്വന്തമാക്കിയപ്പോൾ ഔദ്യോഗിക ചിത്രങ്ങളിലൊന്നും താൻ ഉണ്ടായിരുന്നില്ലെങ്കിലും അവിടെ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

സുപ്രിയയുടെ വാക്കുകൾ:
''2009 അല്ലെങ്കിൽ 2010, കൃത്യമായി ഓർക്കുന്നില്ല പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വിരാജ്. ചിത്രത്തിൽ കാണുന്ന Z4 കാർ പൃഥ്വിരാജ് സ്വന്തമാക്കിയത് അന്നാണ്. ഔദ്യോഗിക ചിത്രങ്ങളിൽ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു.''

സുപ്രിയയ്ക്ക് വർഷം കൃത്യമായി ഓർമയില്ലെങ്കിലും പോസ്റ്റിനു കമന്റുമായി എത്തിയ ഒരാരാധകന് സുപ്രിയയേക്കാൾ ഓർമയുണ്ടായിരുന്നു. വർഷം 2010 ആണെന്നും പൃഥ്വിരാജിന്റെ തേവരയിലെ ഫ്‌ളാറ്റിലേക്ക് ലൈറ്റ് വാങ്ങാൻ പനമ്പിള്ളി നഗറിലെ കടയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നത് താൻ ഇപ്പോഴും ഓർക്കുന്നുവെന്നും പ്രവീൺ എന്നൊരാൾ കമന്റ് ചെയ്തു. താങ്കൾക്ക് നല്ല ഓർമശക്തിയാണല്ലോ എന്നാണ് ഈ കമന്റിന് സുപ്രിയ മറുപടി നൽകിയത്.