ലണ്ടൻ: ബ്രിട്ടീഷ് ജനതയ്ക്ക് ഏറെ പ്രിയങ്കരിയായിരുന്ന എലിസബത്ത് രാജ്ഞി മരിച്ചതും, ചാൾസ് രാജാവ് ഭരണമേറ്റെടുത്തതൊന്നും പാസ്സ്പോർട്ട് ഓഫീസ് ഇനിയും അറിഞ്ഞിട്ടില്ലെ? ഇല്ലെന്നാണ് ഇയാൻ തോംപ്സെറ്റ് എന്ന 45 കാരൻ പറയുന്നത്. ഈയിടെ 88 പൗണ്ട് നൽകി താൻ പാസ്സ്പോർട്ട് പുതുക്കിയെന്നും അതിൽ ഹിസ് മെജസ്റ്റി എന്നതിനു പകരം ഇപ്പോഴും ഹേർ മെജസ്റ്റി എന്ന് ഉപയോഗിക്കുന്നത് കണ്ട് നിരാശനായി എന്നുമാണ് അയാൾ പറയുന്നത്.

താൻ ഒരു വലിയ രാജകുടുംബ ആരാധകൻ ഒന്നുമല്ലെന്നാണ് മൂന്ന് കുട്ടികളുടെ പിതാവായ ഇയാൻ പറയുനന്ത്. പക്ഷെ അതിലെ ഭാഷ കണ്ടപ്പോൾ, തന്നെ ഒരു വ്യാജ പാസ്സ്പോർട്ട് നൽകി പറ്റിച്ചതായിരിക്കാം എന്നൊരു തോന്നലുണ്ടായി എന്ന് അയാൾ പറയുന്നു. ജൂലായ് മാസത്തിൽ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ പോകേണ്ടതുണ്ടെന്നും അതിനായി നോക്കിയപ്പോൾ പാസ്സ്പോർട്ട് കാലാവധി കഴിഞ്ഞതായി മനസ്സിലാക്കി എന്നും അയാൾ പറഞ്ഞു.

തുടർന്നായിരുന്നു ഓൺലൈൻ വഴി പതിനഞ്ച് ദിവസങ്ങൾക്ക് മുൻപ് പാസ്സ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയത്. പത്ത് ആഴ്‌ച്ച സമയമെടുക്കും എന്നാണ് അവർ പറഞ്ഞിരുന്നതെങ്കിലും രണ്ടാഴ്‌ച്ച കൊണ്ട് പുതിയ പാസ്സ്പോർട്ട് ലഭിച്ചു എന്ന് അയാൾ പറയുന്നു. സേവനം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് സമ്മതിക്കുന്ന അയാൾ പക്ഷെ ആദ്യ പേജിലെ ഡിക്ലറേഷൻ വായിച്ചപ്പോൾ തനിക്ക് പുതിയ പാസ്സ്പോർട്ട് ലഭിച്ചതാണെന്ന് വിശ്വസിക്കാൻ തോന്നിയില്ല എന്നും അയാൾ പറാഞ്ഞു. അതിൽ പറയുന്നത് രാജ്ഞിയുടെ പാസ്സ്പോർട്ട് (ഹെർ മെജസ്റ്റീസ്) ആണെന്നാണ്.

രാജാവിന്റെ കിരീടധാരണം കഴിഞ്ഞിട്ടും, അത്യാവശ്യ മാറ്റങ്ങൾ വരുത്താൻ സർക്കാർ കാലതാമസമെടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്ന് ഇയാൻ പറയുന്നു. ഇത് തീർച്ചയായും ബ്രിട്ടീഷ് രാജാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഇയാൾ കൂട്ടിച്ചേർത്തു. സ്റ്റാമ്പുകളിലും കറൻസികളിലും മാറ്റം വരാൻ സമയം എടുക്കുന്നത് മനസ്സിലാക്കാം, പക്ഷെ പാസ്സ്പോർട്ടിൽ മാറ്റം വരുത്താൻ എന്തിനാണ് കാലതാമസം എന്ന് മനസ്സിലാകുന്നില്ല എന്നും ഇയാൻ പറഞ്ഞു.

റോയൽ ആസ്‌കോട്ടിൽ ശ്രദ്ധാകേന്ദ്രമായി ബിയാട്രീസ് രാജകുമാരി

ഇത്തവണ റോയൽ ആസ്‌കോട്ടിൽ പങ്കെടുക്കാൻ എത്തിയ ബിയാട്രീസ് ശ്രദ്ധയാകർഷിച്ചത് വില കൂടിയ ആഡംബര വസ്ത്രത്തിലൂടെയായിരുന്നു. വെളുത്ത ലെയ്സ് ഡ്രസ്സും വെളുത്ത തൊപ്പിയും ധരിച്ച് ഭർത്താവ് എഡോറാഡോയ്ക്ക് ഒപ്പമായിരുന്നു രാജകുമാരി എത്തിയത്. വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിക്കുമൊപ്പം രാജകീയ ഘോഷയാത്രയിൽ പങ്കെടുക്കുകയും ചെയ്തു.

ലേസ് ഫ്ളോറൽ വസത്രമണിഞ്ഞെത്തിയ രാജകുമാരിയുടെ വസ്ത്രത്തിന്റെ വില 2,705.62 പൗണ്ട് വരും എന്നാണ് കണക്കാക്കുനന്ത്. ഇതാദ്യമായാണ് രാജകുമാരി ഈ വസ്ത്രം അണിയുന്നത്.