കൊച്ചി: അന്തരിച്ച മുന്മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (79)യുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അഖിൽ മാരാർ. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലരയോടെയായിരുനന്നു അദ്ദേഹത്തി അന്ത്യം. തൊണ്ടയിൽ ക്യാൻസർ ബാധിതനായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. ഉമ്മൻ ചാണ്ടി വിടപറഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ ഓർമ്മിക്കുകയാണ് സംവിധായകനും ബിഗ്‌ബോസ് മലയാളം സീസൺ 5 വിജയിയുമായ അഖിൽ മാരാർ.

തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അഖിൽ മാരാർ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നത്. ഞാൻ ഇത്രയേറെ സ്‌നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല. ജനങ്ങളെ ഇത്രയേറെ സ്‌നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ലെന്ന് അഖിൽ മാരാർ പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം
ഞാൻ ഇത്രയേറെ സ്‌നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല. ജനങ്ങളെ ഇത്രയേറെ സ്‌നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
നേരിന് നേരായ നേർ വഴി കാട്ടിയോൻ ശക്തിയായ് സത്യത്തെ സഹചാരിയാക്കിയോൻ
ഒപ്പം നടന്നവർ കൂടെ ചിരിച്ചവർ ഒറ്റപ്പെടുത്താൻ ശ്രമിച്ച നാളിൽ ആരോപണത്തിന്റെ കൂരമ്പുകൾ ,
കൊണ്ട് വില്ല് കുലച്ചു നിന്ന നാളിൽ മന്ദഹാസത്താൽ കൂരമ്പ് മാലയെ പൂമാല പൊന്മാലയാക്കി കുഞ്ഞൂഞ്ഞ്.