ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്ത തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം നല്ല അഭിപ്രായവുമായി തിയറ്ററിൽ പ്രദർശനം തുടരുമ്പോൾ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ ദുൽഖർ. പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതാണ് പോസ്റ്റ്. താൻ ഇവിടെ എത്താൻ കാരണം പ്രേക്ഷകർ ഓരോരുത്തരുമാണെന്നും വീണു പോകുമ്പേഴെല്ലാം അവർ താങ്ങായി നിന്നിരുന്നുവെന്നും ദുൽഖർ കുറിച്ചു.

'സ്‌നേഹം! എനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും കൂടുതൽ സ്‌നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാൻ ഇവിടെയുണ്ടാകാൻ കാരണം നിങ്ങൾ ഓരോരുത്തരും ആണ്. ആ സ്‌നേഹം കാരണം ഞാൻ എല്ലാ സമയത്തും എല്ലാം നൽകുന്നു. ഞാൻ വീണ് പോകുമ്പോഴെല്ലാം നിങ്ങൾ എന്നെ പിടിച്ചുയർത്തി. അത് എന്നെ കഠിനമായി പരിശ്രമിക്കുന്നത് തുടരാൻ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്നതിൽ ഞാൻ വിനീതനാണ്. ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. നിങ്ങളെ രസിപ്പിക്കാൻ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നൽകുന്ന ഓരോരുത്തർക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് സാധിച്ചതിൽ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് പ്രേക്ഷകർക്ക് നന്ദി പറയുന്നു', എന്നാണ് ദുൽഖർ കുറിച്ചത്.

ഓഗസ്റ്റ് 24നാണ് അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത റിലീസ് ചെയ്തത്. ഇതുവരം 7 കോടി ചിത്രം നേടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കൊച്ചി മൾട്ടിപ്ലെക്‌സുകളിൽ രജനിയുടെ കബാലിയുടെ ഫസ്റ്റ് ഡേ കളക്ഷൻ ചിത്രം മറകടന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.