മുംബൈ: മകൾ ഇറാ ഖാന്റെ വിവാഹ തീയതി പുറത്തുവിട്ട് ബോളിവുഡ് താരം ആമിർ ഖാൻ. വിവാഹം ജനുവരി മൂന്നിനായിരിക്കും നടക്കുകയെന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ വ്യക്തമാക്കി. മകൾ തെരഞ്ഞെടുത്തയാളാണ് വരനെന്നും ഇരുവരും ഒപ്പമുണ്ടാകുന്നത് സന്തോഷകരമാണെന്നും മീർ ഖാൻ പറയുന്നു.

ഇറാ ഖാനും കാമുകൻ നുപുറുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമാണ് ആമിറിന്റെ മകൾ ഇറാ ഖാൻ.

വരൻ അവൾ തെരഞ്ഞെടുത്ത ആളാണ്. ഫിസിക്കൽ ട്രെയിനറാണ് അവൻ. ഇമോഷണലിയും അവളെ പിന്തുണക്കുന്ന ആളാണ്. വിഷാദത്തിനെതിരെ പൊരുതുമ്പോൾ അവൾക്കൊപ്പം അവനുണ്ടായിരുന്നു. അവനെ അവൾ തെരഞ്ഞെടുത്തതിൽ എന്തായാലും താൻ സന്തോഷവാനാണ്. അവരൊന്നിച്ചുണ്ടാകുന്നത് സന്തോഷകരമാണ് എന്നും ബോളിവുഡ് താരം ആമിർ ഖാൻ വ്യക്തമാക്കി.

ആമിർ ഖാൻ നായകനാകുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. സിതാരെ സമീൻ പാർ എന്ന ചിത്രത്തിലാണ് ഇനി നായകനാകുകയെന്ന് ആമിർ ഖാൻ വ്യക്തമാക്കി. എല്ലാവരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രമായിരിക്കും സിതാരെ സമീൻ പാർ എന്നും നടൻ ആമിർ ഖാൻ വ്യക്തമാക്കി. എട്ടു വയസുകാരനായ ഇഷാന്റെയും അദ്ധ്യാപകന്റെയും കഥ പ്രമേയമായ താരെ സമീൻ പാറിന്റെ രണ്ടാം ഭാഗമായിരിക്കും ചിത്രം എന്നാണ് റിപ്പോർട്ട്.

ലാൽ സിങ് ഛദ്ദയാണ് ആമിറിന്റേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ആമിറിന്റെ ലാൽ സിങ് ഛദ്ദ സംവിധാനം അദ്വൈത് ചന്ദനാണ് നിർവഹിച്ചത്. സത്യജിത്ത് പാണ്ഡെയാണ് ഛായാഗ്രാഹണം. കരീന കപൂർ ആമിറിന്റെ നായികയായ ചിത്രം ബോക്‌സ് ഓഫീസിൽ ദുരന്തമായി മാറിയിരുന്നു. ചിത്രം നിർമ്മിച്ചതും ആമിർ ഖാനാണ്. പല പ്രായങ്ങളിലായിട്ടായിരുന്നു ആമിർ ചിത്രത്തിലുണ്ടായിരുന്നത്. സംഗീതം നിർവബിച്ചത് പ്രിതം ആണ്.