തിരുവനന്തപുരം: പുതുവർഷ രാവിൽ കേരള പൊലീസിന്റെ പ്രത്യേക ഓഫർ. സംഗതി നിയമലംഘകർക്കുള്ള മുന്നറിയിപ്പാണ്.

'പുതുവർഷ രാവിൽ നിങ്ങൾ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്താൽ കേരള പൊലീസിന്റെ പ്രത്യേക ഓഫർ. പൊലീസ് സ്റ്റേഷനിൽ സൗജന്യപ്രവേശനം, നിയമലംഘകർക്ക് പ്രത്യേക പരിഗണന', കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

പുതുവർഷ ആഘോഷങ്ങളിലേക്ക് നുഴഞ്ഞുകയറുന്നവരെക്കുറിച്ച് പൊലീസിനെ അറിയിക്കാനും നിർദേശമുണ്ട്. അതിങ്ങനെ, 'നിങ്ങളുടെ പുതുവർഷ ആഘോഷത്തിൽ ഏതെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥി വന്നാൽ 112 എന്ന നമ്പറിൽ വിളിച്ച് ഞങ്ങളെ ക്ഷണിക്കാം'.

പുതുവർത്സരാഘോഷങ്ങൾക്ക് സംസ്ഥാനത്ത് കടുന്ന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.