വിശാഖപട്ടണം: ഞായറാഴ്ചത്തെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ഇന്ത്യ, ഫൈനലിൽ എത്തിയത് തന്നെ ആവേശം കുതിച്ചുയരാൻ കാരണം. അതിനിടെ, ഒരു തെലുങ്ക് നടിയുടെ പ്രസ്താവന ക്രിക്കറ്റ് പ്രേമികളുടെ മാത്രമല്ല, പലരുടെയും ശ്രദ്ധയാകർഷിച്ചു. ഇന്ത്യ കപ്പടിച്ചാൽ, വിശാഖപട്ടണം ബീച്ചിലൂടെ നഗ്നയായി ഓടുമെന്നാണ് രേഖ ഭോജ് എന്ന നടിയുടെ പ്രഖ്യാപനം. വെറുതെ ശ്രദ്ധയാകർഷിക്കാനാണ് ഇതെന്ന് ചിലർ വിമർശിക്കുന്നുണ്ടെങ്കിലും രേഖയ്ക്ക് കൂസലൊന്നുമില്ല.

ഇന്ത്യ മികച്ച ഫോമിലായതുകൊണ്ട് രേഖ വാക്കുപാലിക്കേണ്ട വരുമെന്ന് ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്. തങ്ങളുടെ ഇഷ്ടടീമുകളുടെ ജയാഹ്ലാദത്തിൽ ചിലർ സ്ട്രീക്കിങ് നടത്തുന്നത് വിദേശ രാജ്യങ്ങളിലാണ് ഏറെ കണ്ടുവരുന്നത്. ഇന്ത്യ ഫൈനലിൽ ജയിക്കുന്നതിൽ കവിഞ്ഞ് എന്താഹ്ലാദമെന്നാണ് രേഖ ചോദിക്കുന്നത്. എന്തായാലും ഞായറാഴ്ച തുണിയുരിയാൻ തയ്യാറാിയിരിക്കുകയാണ് നടി.

താൻ ശ്രദ്ധയാകർഷിക്കാൻ വേണ്ടി ചെയ്യുന്നതാണെന്ന പരിഹാസത്തിനും രേഖ മറുപടി പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടുള്ള അതിയായ സ്‌നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. തനിക്ക് ഹൈപ്പ് ആവശ്യമില്ല, രേഖ പറഞ്ഞു.

മാംഗല്യം, ദാമിനി വില്ല, കലയ തസ്മയി നാമാ, രംഗീല, സ്വാതി ചിനുകു തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട രേഖയ്ക്ക് പിന്നീട് സിനിമാവസരങ്ങൾ കുറഞ്ഞു. അതോടെ വിശാഖപട്ടണത്ത് സ്വന്തം സ്റ്റുഡിയോ തുറന്ന് യുട്യൂബിൽ കവർ സോങ്‌സ് ചെയ്തുവരികയാണ്. തെലുങ്കിലെ കാസ്റ്റിങ് കൗച്ചിനെ പറ്റിയും മറ്റും തുറന്നടിച്ച രേഖയുടെ കമന്റുകൾ വൈറലായിരുന്നു.