തിരുവനന്തപുരം: സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് കെസ്ആർടിസിയുമായി കൂട്ടിയിട്ടുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് കേരളം. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പടെ ഒൻപതു പേരാണ് അപകടത്തിൽ മരിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടി രഞ്ജിനിയുടെ കുറിപ്പാണ്.

വിദ്യാലയങ്ങളുടെ വിനോദയാത്രകൾ കെഎസ്ആർടി ബസുകളിലാക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്. സ്‌കൂൾ, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം. ഇത് കൂടുതൽ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആർടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്നും രഞ്ജിനി പറയുന്നു.


രഞ്ജിനിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

5 വിദ്യാർത്ഥികളടക്കം 9 പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണ അപകടത്തിൽ കേരളം അതീവ ദുഃഖത്തിലാണ്. വളരെ കർശനമായ മോട്ടോർ വാഹന നിയമങ്ങൾ ഉള്ളപ്പോൾ സ്വകാര്യ ബസുകൾ ഫ്ലാഷ് ലൈറ്റുകളും സൈറണും മറ്റും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സർക്കാറിനോട് എനിക്ക് ഒരു അപേക്ഷയാണുള്ളത്.

സ്‌കൂൾ, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം. ഇത് കൂടുതൽ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും. 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു