പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ ഉയർത്തിയ പ്രതിഷേധ ബാനറുകളിലെ ഇംഗ്ലീഷ് പ്രയോഗങ്ങളെ പരിഹസിച്ച് കോൺഗ്രസ് മുൻ എംഎൽഎ വി.ടി. ബൽറാം. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചില വാചകങ്ങളിലൂടെയാണ് ബൽറാമിന്റെ ട്രോൾ. നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട, നിന്നെ കെട്ട് കെട്ടിക്കും തുടങ്ങിയ മലയാള പ്രയോഗങ്ങൾ അതേപടി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് ബൽറാമിന്റെ പോസ്റ്റ്.

തൃശൂർ കേരള വർമ കോളജിന്റെ പ്രവേശന കവാടത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് സൂചിപ്പിച്ച്, 'your dal will not cook here bloody sanghi khan' എന്ന് ബാനർ എഴുതി സ്ഥാപിച്ചിരുന്നു. ഇതിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് പരിഹസിച്ചു കൊണ്ട് വി ടി ബൽറാമും രംഗത്തുവന്നത്.

വി.ടി.ബൽറാമിന്റെ കുറിപ്പ്:

You won't do any dry ginger
നീ ഒരു ചുക്കും ചെയ്യില്ല

Your instalment will not walk here
നിന്റെ അടവ് ഇവിടെ നടക്കൂല

You add no add
നിന്നേക്കൊണ്ട് കൂട്ടിയാ കൂടൂല

You don't tell any grass
നീ ഒരു പുല്ലും പറയണ്ട

You bundle your bundle
നിന്നെ കെട്ട് കെട്ടിക്കും