തിനു മുൻപെങ്ങും കാണാത്ത ഒരു പ്രതിഭാസമായിരുന്നു,. സൂര്യനിൽ നിന്നും ഫ്ളാഷ് ലൈറ്റുകൾ പോലെ പ്രകാശരശ്മികൾ തെളിഞ്ഞും മറഞ്ഞും പോകുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലുള്ള ഏറ്റവും ചൂടേറിയ പദാർത്ഥത്തിൽ നിന്നും പ്രസരിച്ച ഈ എക്സ് രശ്മികളുടെ ചിത്രം ന്യുക്ലിയാർ സ്പെക്ട്രോസ്‌കോപിക് ടെലെസ്‌കോപ് അറേ(നുസ്റ്റാർ) വച്ചാണ് നാസയിലെ ഗവേഷകർ പകർത്തിയത്.

ഉയർന്ന അളവിൽ ഊർജ്ജമുള്ള എക്സ് രശ്മികൾ ഏറെ കണ്ടെത്താനായില്ല. എന്നാൽ കുറഞ്ഞ ഊർജ്ജമുള്ള എക്സ് രശ്മികളും അൾട്രാവയലറ്റ് രശ്മികളും ഏറെ കണ്ടെത്താനായി എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഈ കണ്ടുപിടുത്തത്തോടെ സൂര്യനെ കുറിച്ചുള്ള മറ്റൊരു രഹസ്യം കൂടി ചുരുളഴിക്കാൻ ശാസ്ത്രലോകത്തിനായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സൂര്യന്റെ ബാഹ്യാന്തരീക്ഷത്തിന് സൗരോപരിതലത്തേക്കാൾ ചൂടുണ്ട്. പലപ്പോഴും ബാഹ്യാന്തരീക്ഷം സൗരോപരിതലത്തേക്കാൾ ഒരു മില്യൺ ഡിഗ്രിവരെ വർദ്ധിക്കാറുണ്ട്. ഇതിന്റെ രഹസ്യമാണ് ബാഹ്യോപരിതലത്തിലെ ഈ രശ്മികളുടെസാന്നിദ്ധ്യം പുറത്തു കൊണ്ടു വന്നിരിക്കുന്നത്. കൊറോണ എന്ന് വിളിക്കുന്ന, സൂര്യന്റെ പുറം പാളികളിലെ ഒളിഞ്ഞിരിക്കുന്ന ഈ പ്രകാശരശ്മികളുടെ ചിത്രം നാസ പങ്കുവച്ചിട്ടുണ്ട്.

നുസ്റ്റാർ പ്രധാനമായും ഇരുണ്ട ഗർത്തങ്ങളെ കുറിച്ചും സൂപ്പർനോവയെ കുറിച്ചുമൊക്കെയാണ് പഠനം നടത്താറുള്ളതെങ്കിലും ഇടക്കൊക്കെ അത് സൂര്യനു നേരെയും ദൃഷ്ടി പതിപ്പിക്കാറുണ്ട്. ചിത്രത്തിൽ നീല നിറത്തിൽ കാണുന്നത് ഉയർന്ന ഊർജ്ജമുള്ള എക്സ് രശ്മികളാണ് കുറഞ്ഞ ഊർജ്ജമുള്ള എക്സ് രശ്മികളെ പച്ച നിറത്തിലാണ് കാണിച്ചിരിക്കുന്നത്. ഹിനോഡ് സ്പേസ്‌ക്രാഫ്റ്റിലെ എക്സ് റേ ടെലസ്‌കോപിൽ നിന്നാണ് ഇതിന്റെ ദൃശ്യം ലഭ്യമായിരിക്കുന്നത്. ചുവപ്പ് നിറമുള്ളവ അൾട്രാവയലറ്റ് രശ്മികളെ സൂചിപ്പിക്കുന്നു.

25 വ്യത്യസ്ത സൗര ചിത്രങ്ങളായിരുന്നു നുസ്റ്റാർ കഴിഞ്ഞ മാസം പകർത്തിയത്. പിന്നീട് അത് ഒരു ചിത്രമായി സംയോജിപ്പിക്കുകയായിരുന്നു. സൗരോപരിതലത്തിലെ വിവിധ നിറങ്ങളിലുള്ള പ്രകാശ രശ്മികൾ അതിനാൽ തന്നെ ഒരു ചിത്രത്തിൽ കാണാൻ കഴിയുന്നു. സൂര്യന്റ് ബാഹ്യാന്തരീക്ഷമായ കൊറോണയിലെ വർദ്ധിച്ച ചൂടിന്റെ സ്രോതസ്സ് ഇനിയും കണ്ടെത്താനായില്ലെങ്കിലും അവിടെ ഇടക്കിടെ നടക്കുന്ന നാനോ ഫ്ളെയേഴ്സ് എന്ന് വിളിക്കപ്പെടുന്ന സ്ഫോടനങ്ങളാകാം ഇതിന്റെ സ്രോതസ്സ് എന്ന് കരുതുന്നു.