പ്രപഞ്ചത്തിൽ നാം ഒറ്റക്കല്ല എന്നവിശ്വാസം പണ്ടു മുതൽ തന്നെ നമ്മുടെ മനസ്സിൽ ഉറച്ചു പോയ ഒന്നാണ്. ഭൂമിക്കും, ഒരുപക്ഷെ സൗരയൂഥത്തിനുമപ്പുറത്ത് മറ്റേതോ ലോകത്ത് ആരൊക്കെയോ ഉണെന്ന് നമ്മൾ വിശ്വസിച്ചു. കവിഭാവനകളിൽ അവർ ഗന്ധർവ്വന്മാരും മാലാഖമാരുമൊക്കെയായി നമ്മുടെ മനസ്സുകളിൽ ചേക്കേറിയ അവർ കേവലം ഭാവനാസൃഷ്ടികളല്ല, യാഥാർത്ഥ്യങ്ങളാണെന്ന് ആധുനിക ശാസ്ത്രവും പറയുന്നു.

2002 ൽ ആയിരുന്നു ആധുനിക ശാസ്ത്രം അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനുള്ള ശ്രമം ഗൗരവമായി ആരംഭിച്ചത്. ലോകത്തിലെ വിവിധ ഭാഷകളിൽ ഹ്രസ്വന്ദേശങ്ങൾ റെക്കോർഡ് ചെയ്ത് അവയൊക്കെ റേഡിയോ സിഗ്‌നലുകളായി പ്രക്ഷേപണം ചെയ്യുകയായിരുന്നു ദൗത്യം.ഈ തരംഗങ്ങൾ ഏതെങ്കിലും വസ്തുവിൽ തട്ടുമ്പോൾ അവിടെ വ്യാപിക്കുവാൻ തുടങ്ങും. ഇപ്പോഴിത ഈ തരംഗങ്ങൾ ഭൂമിയിൽ നിന്നും 27 പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രത്തെ സ്പർശിച്ചിരിക്കുന്നു.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ശാസ്ത്രജ്ഞർ പറയുന്നത്. ഈ സിഗ്‌നലുകൾ ചില അന്യഗ്രഹ ജീവികൾക്ക് ലഭിച്ചു എന്നും അവർ ഭൂമിയുമായി സമ്പർക്കത്തിന് ശ്രമിക്കുകയാണെന്നുമാണ്. ഭൂമിയിൽ നിന്നും വോയേജർ 1, വോയേജർ 2, പയനിയർ 10, പയനിയർ 11 എന്നി ഉപഗ്രഹങ്ങളിൽ നിന്നയച്ച സിഗ്‌നലുകൾ ആധാരമാക്കിയാണ് 2002 ൽ നാസ അയച്ച റേഡിയോ സന്ദേശം എവിടെയൊക്കെ എത്തി എന്നതിന്റെ രൂപരേഖ ഇവർ തയ്യാറാക്കിയത്.

ലോകത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന, കൂറ്റന്റേഡിയോ ആന്റിനകളും അതുപോലെ ചില ഉപഗ്രഹങ്ങളിലുള്ള സാങ്കേതിക സംവിധാനങ്ങളും എല്ലാം സമന്വയിപ്പിച്ച നാസയുടെ ഡീപ് സ്റ്റേഷൻ നെറ്റ്‌വർക്ക് വഴിയായിരുന്നു ഈ ഉപഗ്രഹങ്ങളുമായി സമ്പർക്കം പുലർത്തിയതും ഡാറ്റകൾ ശേഖരിച്ചതും. ഡീപ് സ്റ്റേഷൻ നെറ്റ്‌വർക്ക് അഥവാ ഡി എസ് എന്നിൽ നിന്നുള്ള ഡാറ്റ ബഹിരാകാശയാനങ്ങളിലേക്ക് സഞ്ചരിക്കുകയും അവിടെനിന്നും ബഹിരാകാശത്തേക്ക് വ്യാപിക്കുകയും ചെയ്യും.

ഇങ്ങനെ ശേഖരിച്ച വിവരങ്ങളാണ് വോയേജർ 2, പയനിയർ 10, പയനിയർ 11 എന്നിവിടങ്ങളിലേക്കുള്ള പ്രക്ഷേപണം ഇതിനോടകം തന്നെ ഒരു നക്ഷത്രത്തിലെങ്കിലും എത്തിച്ചേർന്നിട്ടുണ്ട് എന്ന അനുമാനത്തിലെത്താൻ കാരണമായത്. പയനിയർ 10 ന്റെ പ്രക്ഷേപണം 2002 ൽ ഒരു വെളുത്ത കുള്ളൻ നക്ഷത്രത്തിൽ എത്തി. 2313 ഓടെ ഈ സന്ദേശം 222 നക്ഷത്രങ്ങളിൽ എത്തിച്ചേരും. ചുരുങ്ങിയത് 2029 ആകുമ്പോഴേക്കും നമുക്ക് പ്രപഞ്ചത്തിന്റെ മറുകോണീൽ നിന്നൊരു മറുപടിയും ലഭിക്കും എന്ന് ശാസ്ത്രജ്ഞർ പറയുന്നു.

അതേസമയം മറ്റു ചില ജ്യോതിശാസ്ത്രജ്ഞർ ഇതിനെ ഒരു സിനിമാക്കഥ എന്ന് ആരോപിച്ച് തള്ളിക്കളയുകയാണ്. ഗവേഷണം നടത്താൻ വളരെ രസകരമായ ഒരു വിഷയമാണെന്നും എന്നാൽ ഒരിക്കലും ഫലം ലഭിക്കുകയില്ലെന്നും അവർ പറയുന്നു. അമേരിക്കയിൽ മറ്റൊരു പറക്കും തളിക കണ്ടെത്തിയെന്നും, അതിൽ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നെന്നും വാർത്ത പരക്കുന്നതിനിടയിലാണ് ഈ പഠന റിപ്പോർട്ട് പുറത്തു വരുന്നത്.