തികച്ചും ദുരൂഹമായ റേഡിയോ സിഗ്‌നലൗകൾ കണ്ടെത്തിയതു മുതൽ തന്നെ ജ്യോതിശാസ്ത്ര രംഗത്ത് അത് ചൂടേറിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. അന്യഗ്രഹ ജീവികൾ ഭൂമിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിന്റെ സൂചനയായിട്ടാണ് പലരും അതിനെ വിലയിരുത്തിയത്. ഇലക്ട്രോമാഗ്‌നെറ്റിക് സ്പെക്ട്രത്തിന്റെ റേഡിയോ ബാൻഡിൽ രേഖപ്പെടുത്തിയ ഇവ ബഹിരാകാശത്തുന്നിന്നും കടുത്ത പ്രകാശ രശ്മികളുടെ രൂപത്തിലാണ് വരുന്നത്. കൃത്യമായ ഇടവേളകൾ ഇല്ലാതെ ഇടക്കിടെ ഇത് എത്തുന്നുണ്ട്.

ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്സ് (എഫ് ആർ ബി)എന്നറിയപ്പെടുന്ന ആദ്യമായി രേഖപ്പെടുത്തിയത് 15 വർഷങ്ങൾക്ക് മുൻപാണ്. ഇത് എവിടെനിന്നാണ് വരുന്നതെന്ന് ഇനിയും കണ്ടെത്താൻ ആയിട്ടില്ല. എന്നാൽ, ഇപ്പോൾ വിദഗ്ധരുടെ ഒരു അന്താരാഷ്ട്ര സംഘത്തിന് ഇപ്പോൾ ഇക്കാര്യത്തിൽ ഏറെ മുന്നാറാൻ കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിൽ ഉള്ള, 20190520ബി എന്ന് പേര് നൽകിയിരിക്കുന്ന ഒരു എഫ് ആർ ബി വന്നത് ഭൂമിയിൽ നിന്നും 300 കോടി പ്രകാശവർഷങ്ങൾ അകലെയുള്ള ഒരു നക്ഷത്രകൂട്ടത്തിൽ നിന്നാണ് എന്നവർ കണ്ടെത്തിയിരിക്കുന്നു.

വളരെ തീവ്രമായി ജ്വലിക്കുന്ന ഒരു നക്ഷത്രത്തിന്റെ തൊട്ടടുത്തുള്ള ഖനമേറിയ ഒരു വസ്തു (അത് ഗ്രഹം ആകാം എന്ന് അനുമാനിക്കുന്നു0 വിൽ നിന്നാണത്രെ ഇത് വരുന്നത്. സൗരവാതം പോലെ, ആ നക്ഷത്രത്തിൽ നിന്നും ഉദ്ഭവിക്കുന്ന താരവാതത്തിനൊപ്പമാണ് ഇത് വരുന്നത്. എന്താണ് ഇതിന്റെ സ്രോതസ്സ് എന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും, അന്യഗ്രഹ ജീവികളിൽ നിന്നുള്ളതാകാം എന്ന സാധ്യത തള്ളിക്കളയാൻ ആകില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ, ഈ വസ്തു ഒരു ഗ്രഹമാകാം എന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ഒരു ബ്ലാക്ക് ഹോളൊ അല്ലെങ്കിൽ മാഗ്‌നറ്റർ എന്ന് അറിയപ്പെടുന്ന ന്യുട്രോൺ നക്ഷത്രമോ ആകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല എന്ന് മറ്റു ചിലർ വാദിക്കുന്നു.

ഇപ്പോൽ നൽകുന്ന ഏക വിശദീകരണം ആ വസ്തുവിന് ചുറ്റുമുള്ള കാന്തിക വലയം, ഏതോ ബലത്തിനാൽ ദിശ തിരിക്കപ്പെട്ടിരിക്കാം എന്നുള്ളത് മാത്രമാണ്. ഇതിൽ ചില എഫ് ആർ ബി കൾ ആവർത്തിക്കപ്പെടുമ്പോൾ മറ്റു ചിലവ ഒരു തവണ മാത്രമെ ഉണ്ടായിട്ടുള്ളു. അതുകൊണ്ടു തന്നെ ഒരു നക്ഷത്രം അതിന്റെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ വിധേയമാകുന്ന സ്ഫോടനാത്മകമായ സൂപ്പർനോവ എന്ന പ്രതിഭാസം നടന്നതാകാം എന്നുള്ള അനുമാനവും ഉണ്ട്.

നിലവിൽ കണ്ടെത്തിയ എഫ് ആർ ബി കളിൽ അഞ്ച് ശതമാനത്തോളം കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള സംശയം ശക്തിപ്പെടുത്തുന്നത്.