സ്റ്റോക്ക്ഹോം: ലോകമമ്പാടുമുള്ള മനുഷ്യരെ ദുരിതത്തിലേക്ക് നയിച്ച കോവിഡ് 19 നെ പിടിച്ചുകെട്ടാൻ വേണ്ടി വന്നത് ചില്ലറക്കളിയൊന്നുമല്ല. കോവിഡ് 19 പ്രതിരോധത്തിനുള്ള എം ആർ എൻ എ വാക്‌സീൻ വികസനത്തിനുള്ള ഗവേഷണത്തിന് കാറ്റലിൻ കാരിക്കോയും ഡ്രീ വൈസ്മാനും 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം ലഭിച്ചു. കോവിഡ് 19 നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ സഹായിച്ച ന്യൂക്ലിയോസൈഡ് ബേസ് പരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളിൽ നടത്തിയ പഠനങ്ങളാണ് ഹംഗേറിയക്കാരനായ കാറ്റലിൻ കരിക്കോയും അമേരിക്കക്കാരനായ ഡ്രൂ വെയ്സ്മാനും അർഹനായത്.

ഇരുവരും പെൻസിൽവാനിയ സർവകലാശാലയിൽ വച്ച് നടത്തിയ ഗവേഷണമാണ് വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹമായത്. വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം നേടുന്ന പതിമൂന്നാം വനിതയാണ് കാറ്റലിൻ. കാറ്റലിൻ കാരിക്കോയുടെ പുസ്തകം 'ബ്രേക്കിങ് ത്രൂ' ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്‌കാര നേട്ടം.

mRNA എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി യോജിച്ച് പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് പുരസ്‌കാര നേട്ടത്തിലേക്ക് രണ്ട് പേരെയും നയിച്ചത്. mRNAയുമായി ബന്ധപ്പെട്ട ബേസ് മോദിഫിക്കേഷനെപ്പറ്റി ഇവർ നടത്തിയ പഠനമാണ് കോവിഡിനെതിരായ മരുന്ന് നിർമ്മാണത്തിന് സഹായിച്ചത്. ഡിസംബർ 10-ന് ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനത്തിൽ സ്റ്റോക്ഹോമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. സർട്ടിഫിക്കറ്റും സ്വർണമെഡലും 10 ലക്ഷം ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം

ആധുനിക കാലത്ത് മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്നായ കൊവിഡിന് എതിരായ വാക്സിൻ വികസനത്തിന്റെ അഭൂതപൂർവമായ കണ്ടുപിടുത്തതിന് സമ്മാന ജേതാക്കൾ വലിയ സംഭാവനയാണ് നൽകിയതെന്ന് അവാർഡ് ജൂറി പരാമർശിച്ചു. ഡിപ്ലോമയും സ്വർണ്ണ മെഡലും ഒരു മില്യൺ ഡോളറിന്റെ ചെക്കും അടങ്ങുന്ന സമ്മാനം ശാസ്ത്രജ്ഞൻ ആൽഫ്രഡ് നൊബേലിന്റെ ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ സ്വീഡൻ രാജാവ് കാൾ പതിനാറാമൻ ഗുസ്താഫ് നൽകും.

നാളെ ഭൗതിക ശാസ്ത്രത്തിനും ബുധനാഴ്ച രസതന്ത്രത്തിനുമുള്ള നൊബേൽ സമ്മാന ജേതാക്കളെയും പ്രഖ്യാപിക്കും. വ്യാഴാഴ്ച സാഹിത്യത്തിനും വെള്ളിയാഴ്ച സമാധാനത്തിനുമുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കും.