കാബൂൾ: അഫ്​ഗാനിസ്ഥാനിൽ ഭീകരാക്രമണം. കിഴക്കൻ അഫ്ഗാനിൽ നടന്ന സ്ഫോടനത്തിൽ കുട്ടികളും സ്ത്രീകളുമടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. റോഡരികിൽ സ്ഥാപിച്ച ബോംബിൽ ഇവരുടെ വാഹനം ഇടിച്ചാണ് സ്‌ഫോടനമുണ്ടായതെന്നും മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം ഏഴ് പേർ മരിച്ചെന്നും ഗസ്‌നി പ്രവിശ്യയിലെ ഗവർണറുടെ വക്താവ് അറിയിച്ചു. അഫ്ഗാനിൽ സമീപകാലത്ത് സിവിലിയന്മാർക്കുനേരെയുള്ള അക്രമം വർധിക്കുകയാണ്.

താലിബാനുമായി സർക്കാർ സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സ്‌ഫോടനം. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അഫ്ഗാനിൽ 1282 ആളുകൾ കൊല്ലപ്പെട്ടെന്ന് യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. കിഴക്കൻ പക്ട്രിയ പ്രവിശ്യയിലെ ഗവർണർക്കുനേരെയും ആക്രമണമുണ്ടായി.