തന്റെ മകളെ ആരാധകർക്ക് പരിചയപ്പെടുത്തി നടി ഷക്കീല. ഫാഷൻ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകൾ. ട്രാൻസ്‌ജെൻഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തനിക്ക് കൂട്ടിന് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷൻ ഷോയിൽ വ്യക്തമാക്കിയിരുന്നു.

ട്രാൻസ്ജൻഡറായ മില്ലയാണ് ഷക്കീലയുടെ ദത്തു പുത്രി. അതീവ വൈകാരികമായായിരുന്നു മകളെക്കുറിച്ച് താരം പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ നിമിഷങ്ങളിൽ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നൽകിയതെന്നാണ് താരം പറഞ്ഞത്. അതുപോലെ തന്റെ മകളെ എന്നും പിന്തുണയ്ക്കുമെന്നും ഷക്കീല വ്യക്തമാക്കി. മില്ല തിരക്കുള്ള ഫാഷൻ ഡിസൈനർ കൂടിയാണ്. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് താരം.

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് താരം. 1993-94 കാലഘട്ടത്തിലായിരുന്നു സിനിമയിലെത്തുന്നത്. ഒന്നര വർഷത്തിനുള്ളിൽ മലയാള സിനിമയിൽ 120-130 ചിത്രങ്ങൾ ചെയ്തു. തെലുങ്ക്, കന്നഡ സിനിമകൾ ചെയ്തെങ്കിലും മലയാളി നടിയായാണ് അറിയുന്നത്.