തിരുവനന്തപുരം: കാരക്കോണത്തെ ശാഖാ കുമാരിയെ അടിച്ചു കീഴ്‌പ്പെടുത്തിയ ശേഷം ഷോക്കേൽപ്പിച്ചതെന്ന് സൂചന. ഭർത്താവ് അരുൺ കുറ്റം സമ്മതിച്ചു കഴിഞ്ഞു. അതിനിടെ രണ്ട് മാസം മുമ്പ് ക്രൈസ്തവാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഇത് രജിസ്റ്റർ ചെയ്തിരുന്നോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അരുൺ ഹിന്ദുവാണെന്നാണ് സൂചന. എങ്കിലും ക്രൈസ്തവ ആചാര പ്രകാരം ശാഖാകുമാരിയുടെ വീട്ടിന് അടുത്തുള്ള പള്ളിയിൽ മിന്നു കെട്ട് നടത്തുകയായിരുന്നു. പ്രദേശത്തെ അതിസമ്പന്ന കുടുംബാഗമായിരുന്നു ശാഖാ കുമാരി.

ശാഖാ കുമാരിയുടെ അമ്മ തളർവാതം പിടിച്ച് കിടപ്പിലാണ്. ഇവരെ ശ്രൂശ്രൂശിക്കാൻ ഹോം നേഴ്‌സിനെ ഏർപ്പാടാക്കിയിരുന്നു ഇവരുടെ മൊഴിയാണ് നിർണ്ണായകമായത്. മരിച്ച ശാഖയെ ഭർത്താവ് അരുൺ(26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. അരുൺ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽനിന്ന് ഷോക്കേറ്റെന്നായിരുന്നു ഭർത്താവ് അരുണിന്റെ മൊഴി. എന്നാൽ സമീപവാസികളും മറ്റുള്ളവരും മരണത്തിൽ സംശയമുന്നയിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യംചെയ്തതിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

സമ്പന്നയായ ശാഖയും 26-കാരനായ അരുണും പ്രണയത്തിനൊടുവിൽ വിവാഹിതരായെന്നാണ് നാട്ടുകാർ നൽകുന്നവിവരം. രണ്ട് മാസം മുമ്പ് മതാചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങ്. എന്നാൽ വിവാഹത്തിന് പിന്നാലെ ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് ശാഖയുടെ വീട്ടിലെ ഹോംനഴ്സ് വെളിപ്പെടുത്തി. കിടപ്പുരോഗിയായ അമ്മയും ശാഖയും ഭർത്താവ് അരുണും മാത്രമാണ് വീട്ടിലുള്ളത്. രണ്ട് മാസം മുമ്പാണ് ശാഖയും അരുണും വിവാഹിതരായത്. എന്നാൽ രണ്ട് മാസത്തിനിടെ ഇവർ പലതവണ വഴക്കിട്ടിരുന്നതായും രേഷ്മ പറയുന്നു. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററിൽനിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേൽപ്പിക്കാൻ ശ്രമിച്ചിരുന്നതായും രേഷ്മ വെളിപ്പെടുത്തി.

വൈദ്യുതമീറ്ററിൽനിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷൻ എടുത്തിരുന്നത്. ഇത് ശരീരത്തിൽ ബന്ധിപ്പിക്കാൻ ശ്രമിച്ചു. ഇലക്ട്രിക് വയറുകൾ കണ്ട് ഭയന്നതോടെ ശാഖ തന്നെയാണ് ഇത് വിച്ഛേദിച്ചത്. കഴിഞ്ഞദിവസം വരെ ഭർത്താവിന് വേണ്ടി ശാഖ വ്രതമെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി ശാഖയുടെ വീട്ടിലെ ഹോംനഴ്സാണ് രേഷ്മ. വിവാഹവുമായി ബന്ധപ്പെട്ടാണ് അമ്മയെ നോക്കാൻ ഹോം നേഴ്‌സിനെ ഏർപ്പാടാക്കിയത്.

ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകൾ കണ്ടതായും സമീപവാസികൾ പറഞ്ഞു. മൂക്ക് ചതഞ്ഞനിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകളുണ്ടായിരുന്നു. ഷോക്കേറ്റ് വീണെന്നാണ് അരുൺ പറഞ്ഞത്. അയൽക്കാരായ യുവാക്കളും സ്ത്രീയും ചേർന്നാണ് ശാഖയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പഞ്ചായത്ത് അംഗമായ വിജി പറഞ്ഞു. ഇതിൽ നിന്നെല്ലാം മൽപ്പിടിത്തത്തിൽ ശാഖയെ കീഴ്‌പ്പെടുത്തി ഇലക്ട്രീഷ്യനായിരുന്ന അരുൺ കൊന്നുവെന്നാണ് നിഗമനം. രണ്ടു വർഷമായി ശാഖയും അരുണും അടുപ്പമുണ്ടായിരുന്നു. പ്രണയം കലശലായതിനാലാണ് അമ്പത്തിയൊന്നാം വയസ്സിൽ ശാഖ വിവാഹത്തിന് സമ്മതിച്ചത്.

നാട്ടുകാരെ എല്ലാം വിളിച്ചു വരുത്തി പള്ളിയിൽ കല്യാണം നടത്തുകയും ചെയ്തു. കിടപ്പുരോഗിയായ അമ്മയും ശാഖയും ഭർത്താവ് അരുണും മാത്രമാണ് വീട്ടിലുള്ളത്. രണ്ട് മാസം മുമ്പാണ് ശാഖയും അരുണും വിവാഹിതരായത്. എന്നാൽ രണ്ട് മാസത്തിനിടെ ഇവർ പലതവണ വഴക്കിട്ടിരുന്നതായും രേഷ്മ പറയുന്നു. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി.

ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽനിന്ന് ഷോക്കേറ്റെന്നായിരുന്നു ഭർത്താവ് അരുണിന്റെ മൊഴി. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതും നിർണ്ണായകമായി. സ്വത്ത് സ്വന്തമാക്കാനായിരുന്നു കല്യാണവും കൊലയും എന്നാണ് തെളിയുന്നത്.